Image

കേളി യാത്രയയപ്പ് നല്‍കി

Published on 28 September, 2017
കേളി യാത്രയയപ്പ് നല്‍കി
 
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പി. സത്യബാബുവിന് കേളി പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് സ്വദേശിയായ സത്യബാബു, കേളി കലാസാംസ്‌കാരിക വേദി സനയ്യ അര്‍ബയിന്‍ ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

ഏരിയ രക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ മെഹ്‌റൂഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി വാസുദേവന്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍, കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം കുഞ്ഞിരാമന്‍, കേളി സെക്രട്ടറി ഷൗക്കത്ത്, വൈസ് പ്രസിഡന്റ് സുധാകരന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍ കുട്ടായി, പ്രഭാകരന്‍, ഷാജി റസാഖ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷാഫി, സുകേഷ്, സജ്ജാദ്, വിജയകുമാര്‍, ഏരിയ പ്രസിഡന്റ് ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റിക്കുവേണ്ടി മെഹ്‌റൂഫും ഏരിയ കമ്മിറ്റിക്കുവേണ്ടി വാസുദേവനും വിവിധ യൂണിറ്റുകള്‍ക്കുവേണ്ടി റഷീദ്, ഷിനു, വാസുദേവന്‍, വിജയകുമാര്‍, മൊയ്തീന്‍ എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു. സത്യബാബു നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക