Image

ദിലീപിന്‌ മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും ആരാധകരുടെ പിന്തുണ: ഒഴിഞ്ഞ്‌ നിന്ന്‌ മോഹന്‍ലാല്‍ ആരാധകര്‍

Published on 29 September, 2017
 ദിലീപിന്‌ മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും ആരാധകരുടെ  പിന്തുണ: ഒഴിഞ്ഞ്‌ നിന്ന്‌ മോഹന്‍ലാല്‍ ആരാധകര്‍


 ദിലീപ്‌ ചിത്രമായ രാമലീലയ്‌ക്ക്‌ മമ്മൂട്ടിയുടെയും നിവിന്‍ പോളിയുടെയും ആരാധകരുടെ പിന്തുണ. തിയറ്ററുകള്‍ക്ക്‌ മുന്നിലാണ്‌ മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷനും നിവിന്‍ പോളി ഫാന്‍സ്‌ അസോസിയേഷനും ആശംസകള്‍ അര്‍പ്പിച്ച്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌.

ദിലീപേട്ടനൊപ്പം എന്ന ഹാഷ്ടാഗോടു കൂടിയാണ്‌ ആശംസകള്‍. സുരേഷ്‌ ഗോപി ഫാന്‍സ്‌ അസോസിയേഷന്റെ ആശംസകളടങ്ങിയ കാര്‍ഡുകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്‌. അതേസമയം മോഹന്‍ലാലിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണെന്നതും ശ്രദ്ധേയമാണ്‌. 

മോഹന്‍ലാല്‍ ആരാധകരുടെ കേന്ദ്രമെന്ന്‌ വിശേഷിപ്പിക്കാവുന്ന തിരുവനന്തപുരത്തെ ശ്രീകുമാര്‍ തിയറ്ററിലാണ്‌ മമ്മൂട്ടിയുടെയും നിവിന്റെയും ഫാന്‍സ്‌ അസോസിയേഷന്റെ ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്‌. സൂര്യയുടെ ഫാന്‍സുകാരും സമാനമായ ഫ്‌ളക്‌സുകള്‍ വച്ചിട്ടുണ്ട്‌.


നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും പിന്നീട്‌ അറസ്റ്റിലായപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും നിശബ്ദത പാലിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക