Image

കേരളാ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും

എ.സി. ജോര്‍ജ്ജ് Published on 29 September, 2017
 കേരളാ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടെയും സംയുക്തസംഘടനയായ കേരളാറൈറ്റേഴ്‌സ്‌ഫോറം സമവായത്തിലൂടെ പുതിയ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 24-ാം തീയതി വൈകുന്നേരം നിലവിലെ പ്രസിഡന്റ്മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ പതിവുപോലെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാഹൗസ്ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ഗ്രെയിറ്റര്‍ഹ്യസ്റ്റനിലും, പരിസരങ്ങളിലുംഒരാഴ്ചയോളം നീണ്ടുനിന്ന ഹാര്‍വിചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷംകൂടിയ ആദ്യകേരളറൈറ്റേഴ്‌സ് ഫോറംമീറ്റിംഗ് ആയിരുന്നുഇത്. കേരളഹൗസും ഓഡിറ്റോറിയവും വെള്ളപ്പൊക്കത്തില്‍ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നു പറയാം.

കേരളാറൈറ്റേഴ്‌സ്‌ഫോറത്തിന്റെ പുതിയ പ്രവര്‍ത്തകസമിതിയിലേക്ക് ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍ പ്രസിഡന്റ്, ഡോക്ടര്‍മാത്യുവൈരമണ്‍ സെക്രട്ടറി, മാത്യുമത്തായി ട്രഷറര്‍ എന്നിങ്ങനെ എതിരില്ലാതെ തെരഞ്ഞെടുപ്പു നടത്തി.

തുടര്‍ന്ന് പതിവുപോലെയുള്ള പ്രതിമാസ  സാഹിത്യസമ്മേളനമായിരുന്നു. ജോണ്‍ മാത്യുമോഡറേറ്ററായി പ്രവര്‍ത്തിച്ചു. അമേരിക്കയിലേക്കുംവിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായ കുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്‌നങ്ങളേയും, ഭീകര പ്രവര്‍ത്തനങ്ങളേയും ഒക്കെ ആധാരമാക്കി ജോണ്‍ കുന്തറ പ്രബന്ധമവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. ജോസഫ്തച്ചാറയുടെ ''മണിപ്രവാളം'' എന്ന കഥയായിരുന്നു അടുത്ത ഇനം. കഥാകൃത്തിന്റെ കഥാ പാരായണത്തിനുശേഷം കഥയുടെക്രാപ്റ്റ്, സാരാംശം, സന്ദേശം, എല്ലാം വിശദമാക്കികൊണ്ടുള്ള ഒരു നിരൂപണവും, പഠനവും, ആസ്വാദനവുംഅവിടെ നടന്നു.

ചര്‍ച്ചാ സമ്മേളനത്തില്‍ ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രമുഖരായ എഴുത്തുകാരും, നിരൂപകരും, സാഹിത്യാസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോക്ടര്‍മാത്യുവൈരമണ്‍, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബാബുകുരവക്കല്‍, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, മാത്യുമത്തായി, ഈശൊജേക്കബ്, ദേവരാജ്കാരാവള്ളി, സലീംഅറയ്ക്കല്‍, ഇന്ദ്രജിത്ത് നായര്‍, നയിനാന്‍ മാത്തുള്ള, ശങ്കരന്‍കുട്ടി പിള്ള, മോട്ടിമാത്യു, ജോര്‍ജ്ജ്‌ടൈറ്റസ്, ജോസഫ്തച്ചാറ, മേരികുരവക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, വല്‍സന്‍ മഠത്തിപ്പറമ്പില്‍, അന്ന മാത്യു, കുര്യന്‍ മ്യാലില്‍, ബോബിമാത്യു, ജോസ് കുര്യന്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.   



 കേരളാ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും കേരളാ റൈറ്റേഴ്‌സ് ഫോറത്തിന് പുതിയ പ്രവര്‍ത്തകസമിതിയും പ്രതിമാസചര്‍ച്ചാ സമ്മേളനവും
Join WhatsApp News
john kunthara 2017-09-29 09:03:52
Thanks for your reporting
ജനകീയൻ 2017-09-29 22:58:57
ഹാലോ  റൈറ്റർഫോറം ഹ്യൂസ്റ്റൺ,  പറഞ്ഞും  വായിച്ചും അറിഞ്ഞതാണ് .  നിങ്ങൾക്കും  വലിയ  ഡെമോക്രസി  ഒന്നും  ഇല്ലല്ലോ.  ചുമ്മാ  മാറി മാറി  കസേര  ഇരിക്കൽ . ഇലക്ഷന്  പത്രിക  സമർപ്പണമോ  വോട്ടോ  ഒന്നും  നടന്നതായി  കേട്ടില്ല. ഒരുമാതിരി  രാജഭരണം, കസേരകളി.  നിങ്ങളും  മലയാളം സൊസൈറ്റി മാതിരി  ജനതിപത്യമില്ലാത്ത  ഒരു കൂട്ടം . എന്നിട്ടാ വലിയ ബഡാ  നീതീകരണം . നീങ്കള്  ലാന ക്കു  വരൂ  അവിടെ  വന്നു  ജനകീയം പഠിക്കുക. 
ഇലക്ഷൻ കമ്മീഷ്ണർ . 2017-09-29 23:41:33
എന്തിനാ ജനകീയ വേണ്ടാത്തിടത്ത് കൊണ്ടുപോയി മൂക്ക് കുത്തിക്കേറ്റുന്നത് ?  ഞങ്ങൾക്ക് മൂന്ന് കസേര ഉണ്ട് എല്ലാവർഷവും അതിനു ചുറ്റും അവിടെ വരുന്നവര് ഓടും ആർക്ക് കിട്ടുന്നോ അവർ ഭരിക്കും.  താൻ രണ്ടു സ്ഥാനത്തും പോയി ഓടിയിട്ടും ഇതുവരെയും കസേരയിൽ ഇരിക്കാൻ പറ്റിയില്ലെന്നു പറഞ്ഞാൽ അത് വളരെ മോശം. അടുത്ത തവണ വീട്ടിൽ നിന്ന് ഒരു കസേര ചന്തിക്ക് ഒട്ടിച്ചു വച്ച് ഓട് അപ്പോൾ ശരിയാകും 

എഴ്ത്തുകാരി രേവതിക്കുട്ടി 2017-09-30 15:17:03
നിജസ്ഥിതി  അറിയാൻ  പാലൊരൊടും തിരക്കി, പിന്നെ ഈ വാർത്തയും  മനസിരുത്തി  വായിച്ചു.  അതനുസരിച്ചു  ജനകീയനോട്  യോജിക്കുന്നു.  അവിടെ ഒരു എലെക്ഷനോ, പിന്നെ  ഒരു എലെക്ഷൻ  കമ്മീഷണറോ  ഇല്ലായിരുന്നു  എന്ന്  മാനിസിലാക്കുന്നു.  ഈ  മുന്ന്  പൊസിഷനും  വലിയ  കാശു  കിട്ടുന്നന്നതു  വല്ലതുമാണോ ?  വല്ലതും  എഴുതി എടുക്കാൻ  പറ്റുമോ? ഐ മീൻ  വല്ല  TA  - DA   വല്ല  ശമ്പളമോ, കിമ്പളമോ  കിടക്കുമോ?  സംഗതി  ഫൊക്കാന  ഫോമയാക്കളും  വലിയ ആനയാണോ?  സംഗതി  അതിനു ചുറ്റും ഓടിയാൽ  മതിയോ?  കസേര  ചന്തിയിൽ  ഒട്ടിച്ചു വരട്ടെ.  പിന്നെ  സ്ത്രീകൾക്ക്  പ്രാമുക്ക്യ  മുണ്ടല്ലോ  അല്ലൈ.  വല്ല  പൊന്നാടയോ  പലകമോ കിട്ടാൻ  പരുവമുണ്ടോ?  ഏതായാലും  ഈ ചെറിയ  എഴുത്തുകാരി രാവതികുട്ട്യ ഒന്ന്  പരിഗണിക്കണം . ഒന്ന്  പൊക്കി  തള്ളിവിടണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക