Image

പ്രകാശാനന്ദ സരസ്വതി അപ്രത്യക്ഷമായിട്ട് ഒരു വര്‍ഷം; മെക്‌സിക്കൊ യാത്ര ഒഴിവാക്കണം: ഡി.പി.എസ്സ്

Published on 08 March, 2012
പ്രകാശാനന്ദ സരസ്വതി അപ്രത്യക്ഷമായിട്ട് ഒരു വര്‍ഷം; മെക്‌സിക്കൊ യാത്ര ഒഴിവാക്കണം: ഡി.പി.എസ്സ്
പ്രകാശാനന്ദ സരസ്വതി അപ്രത്യക്ഷമായിട്ട് ഒരു വര്‍ഷം
പി.പി.ചെറിയാന്‍
ഹെയ്‌സി കൗണ്ടി (ടെക്‌സസ്): പീഡനക്കേസ്സില്‍ 280 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട സ്വാമിജി എന്നറിയപ്പെടുന്ന ഹിന്ദു ഗുരു
അപ്രത്യക്ഷനായിട്ട് ഇന്നേക്കു ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

83 വയസ്സുള്ള പ്രകാശാനന്ദ സരസ്വതി 17 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന കുറ്റത്തിന് 14 വര്‍ഷം വീതമാണ് തടവിന് ശിക്ഷിക്കപ്പെട്ടിരുന്നത് (14 * 20 = 280 വര്‍ഷം)

കേസ്സു നിലവിലിരിക്കെ 11 മില്യന്‍ ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയ സ്വാമിജിയെ ഇതുവരെയും പോലീസിനു പിടി കൂടാനായിട്ടില്ല. ഒളിവിലിരിക്കെയാണ് കോടതി പ്രതിയെ 280 വര്‍ഷത്തേക്കു ശിക്ഷിച്ചത്. സ്വാമിജിയെക്കുറിച്ചു അന്വേഷിക്കുന്നവര്‍ അഭിപ്രായപ്പെട്ടത് പ്രതി മെക്‌സിക്കോയിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ്.

ഇരുപതോളം കേസ്സുകളില്‍ പ്രതിയായിരുന്ന സ്വാമിജിയെ ഓരോ കേസ്സിലും 14 വര്‍ഷത്തെ തടവിനു പുറമെ 10,000 ഡോളര്‍ വീതം പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചിരുന്നു.

ഹെയ്‌സ് കൗണ്ടി ആശ്രമ പരിസരത്ത് 1990 വര്‍ഷത്തിന്റെ മദ്ധ്യത്തില്‍ നടന്ന പീഡന കേസ്സുകളില്‍ 2008 ലായിരുന്നു സ്വാമിജി അറസ്റ്റ് ചെയ്യപ്പെട്ടത്.

സ്പ്രിങ്ങ് വെക്കേഷനില്‍ മെക്‌സിക്കൊ യാത്ര ഒഴിവാക്കണം: ഡി.പി.എസ്സ്
പി.പി.ചെറിയാന്‍
ഡാളസ് : മെക്‌സിക്കോയില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഈ മാര്‍ച്ച് മൂന്നാം വാരം ആരംഭിക്കുന്ന സ്പ്രിങ്ങ് വെക്കേഷനില്‍ മെക്‌സിക്കോ യാത്ര ഒഴിവാക്കണമെന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി മുന്നറിയിപ്പു നല്‍കി.

മാര്‍ച്ച് 7 ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഒരു സന്ദേശത്തിലാണ് ടെക്‌സസ് ഡി.പി.എസ് ശക്തമായ ഈ മുന്നറിയിപ്പ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

2006 മുതല്‍ മയക്കുമരുന്ന് ലോബികള്‍ തമ്മിലുള്ള മത്സരത്തില്‍ ഏകദേശം 40,000 മനുഷ്യജീവനുകളാണ് ഇവിടെ നഷ്ടപ്പെട്ടത്.

അമേരിക്കന്‍ പൗരന്‍മാരെയാണ് മയക്കുമരുന്ന് ലോബികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെക്‌സസ്സില്‍ നിന്നുള്ള നിരവധി കോളേജ് വിദ്യാര്‍ത്ഥികള്‍ ഇവരുടെ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.


മെസ്‌കീറ്റ് സിറ്റിയില്‍ നിന്നും ഡാര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കുന്നു
എബി മക്കപ്പുഴ
ഡാലസ് : ചരിത്രത്തില്‍ ആദ്യമായി മെസ്‌കീറ്റ് സിറ്റിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ ഡാര്‍ട്ട് ബസ് സര്‍വീസ് ആരംഭിക്കുന്നു. മെസ്‌കീറ്റ് ഹൈ സ്‌കൂള്‍ ഹന്‍ബയ് സ്‌റേഡിയത്തില്‍ നിന്നും ഡാലസിലുള്ള ലോണ്‍ വ്യൂ സ്‌റ്റേഷന്‍വരെയാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കുക.

മെസ്‌കീറ്റ് സിറ്റി 1983 മുതല്‍ ഡാര്‍ട്ട് ബസ് സര്‍വീസ് വേണ്ട എന്ന തീരുമാനത്തിലായിരുന്നു. ഇപ്പോള്‍ സിറ്റി 300,0000 ഡോളര്‍ ഡാര്‍ട്ട് ബസ് സര്‍വീസിന് വേണ്ടി ചിലവഴിക്കുന്നു.

ഇതുമൂലം ഭൂ-ഭവന നികുതി ഇനത്തില്‍ 50 % വര്‍ദ്ധന ഉണ്ടായേക്കാമെന്ന് സിറ്റി അധികൃതര്‍ അറിയിച്ചു. വില്‍പന നികുതി വരുമാനത്തിന്റെ 1% ആണ് സിറ്റി ഡാര്‍ട്ടിന് നല്‍കേണ്ടത്.

അദ്യത്തെ 150 യാത്രക്കാര്‍ക്ക് ഫ്രീ
പാസ്സ് കൊടുക്കുമെന്നു സിറ്റി അധികൃതര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ freepass@cityofmesquite.com എന്ന ഇമെയിലില്‍ അപേക്ഷിക്കുക.

വാര്‍ത്ത അയച്ചത്: എബി മക്കപ്പുഴ
പ്രകാശാനന്ദ സരസ്വതി അപ്രത്യക്ഷമായിട്ട് ഒരു വര്‍ഷം; മെക്‌സിക്കൊ യാത്ര ഒഴിവാക്കണം: ഡി.പി.എസ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക