Image

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന് പുതിയ നേതൃത്വം

Published on 29 September, 2017
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണിന് പുതിയ നേതൃത്വം
 
 ബ്രിസ്‌റ്റോള്‍: സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണ്‍ വിമെന്‍സ് ഫോറത്തിന്റെ ആദ്യ യോഗം സെപ്റ്റംബര് 24 ന് ബ്രിസ്‌റ്റോളില്‍ ചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ റീജണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, റീജണ്‍ കാറ്റിക്കിസം കോഓര്‍ഡിനേറ്റര്‍ ഫാ. ജോയ് വയലില്‍, ഫാ. ഫാന്‍സുവ പത്തില്‍, ലുമൃരവ്യ ീള ട്യൃീ ാമഹമയമൃ ഏൃലമ േആൃശമേശി വിമന്‍സ് ഫോറം ഡയറക്ടര്‍ മേരി ആന്‍ മാധവത്, സിസ്റ്റര്‍ ഗ്രേസ് മേരി, റീജണ്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്, റീജണ്‍ ജോയിന്റ് ട്രസ്റ്റി റോയ് സെബാസ്റ്റ്യന്‍ എന്നിവരും ബ്രിസ്‌റ്റോള്‍  കാര്‍ഡിഫ് റീജണിനു കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ് ഫോറം യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

യോഗത്തില്‍ വിമന്‍സ് ഫോറത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ചും സിസ്റ്റര്‍ മേരിആന്‍ പ്രസംഗിച്ചു. ബ്രിട്ടനിലുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഇവിടെ ആയിരിക്കുന്നതിനെ കുറിച്ചുള്ള നേട്ടങ്ങളും എങ്ങനെ നല്ല ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കമെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

തുടര്‍ന്നു നടന്ന റീജണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ റീജണ്‍ പ്രസിഡന്റായി മിനി സ്‌കറിയാ (ബ്രിസിയോള്‍), വൈസ് പ്രസിഡന്റായി ഷീജ വിജു (ടോണ്‍ഠന്‍), സെക്രട്ടറിയായി സോണിയ ജോണി (കാര്‍ഡിഫ്), ജോയിന്റ് സെക്രട്ടറിയായി ലിന്‍സമ്മ ബാബു (ട്രൗബ്രിഡ്ജ്), ട്രഷററായി ലിസി അഗസ്റ്റിന്‍ (എക്‌സിറ്റര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു. 

പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ മാര്‍ ജോസഫ് സ്രാന്പിക്കല്‍, റീജണല്‍ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ട്, റീജണ്‍ കാറ്റിക്കിസം കോഓര്‍ഡിനേറ്റര്‍ ഫാ. ജോയ് വയലില്‍, ഫാ. ഫാന്‍സുവ പാത്തില്‍, റീജണ്‍ വിമെന്‍സ് ഫോറം ഡയറക്ടര്‍ മേരിആന്‍ മാധവത്, സിസ്റ്റര്‍ ഗ്രേസ് മേരി തുടങ്ങിയവര്‍ അഭിനന്ദിച്ചു. നവംബര്‍ 12ന് ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന സീറോ മലബാര്‍ എപ്പാര്‍ക്കി വിമെന്‍സ് ഫോറം തെരഞ്ഞെടുപ്പിന് എല്ലാ റീജണല്‍ ഭാരവാഹികളും പങ്കെടുക്കണമെന്ന് മാര്‍ സ്രാന്പിക്കല്‍ അഭ്യര്‍ഥിച്ചു. സ്‌നേഹവിരുന്നിനുശേഷം മാര്‍ സ്രാന്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടന്നു.

റിപ്പോര്‍ട്ട്: ഫിലിപ്പ് ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക