Image

'കാസര്‍ഗോഡ് ഉത്സവ് 2017’ ഒക്ടോബര്‍ ആറിന്

Published on 29 September, 2017
'കാസര്‍ഗോഡ് ഉത്സവ് 2017’ ഒക്ടോബര്‍ ആറിന്
  
കുവൈറ്റ്: കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ പതിമൂന്നാം വാര്‍ഷികം ബദര്‍ അല്‍ സമ 'കാസര്‍ഗോഡ് ഉത്സവ് 2017’ എന്ന പേരില്‍ ഒക്ടോബര്‍ ആറിന് നടക്കും. അബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍. 

പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ 12 മുതല്‍ പായസ മത്സരം അഞ്ചിന് മൈലാഞ്ചി ഇടല്‍ മത്സരം എന്നിവ നടക്കും. എല്ലാ മത്സരങ്ങള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തു സജീവ സാന്നിധ്യമായ ലത്തീഫ് ഉപ്പളയെ ആദരിക്കും. ഓണ സദ്യയും ഉണ്ടായിരിക്കും. പ്രശസ്ത പിന്നണി ഗായകരായ അന്‍വര്‍ സാദാത്, ബാഹുബലി ഫെയിം നയന നായര്‍ എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യ, പ്രശസ്ത നര്‍ത്തകി ദീപ സന്തോഷ് മംഗളൂര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കുവൈറ്റിലെ കലാകാരന്മാരുടെ ഒപ്പന, തിരുവാതിരകളി, ഡാന്‍സ് കാസര്‍ഗോഡ് ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും അരങ്ങേറും.

കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്റെ എല്ലാ പരിപാടികള്‍ക്കു പിന്നിലും ഒരു പ്രത്യേക ദൗത്യം വച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. ഈ വര്‍ഷം കാഞ്ഞങ്ങാട്, കാസര്‍ഗോഡ് ഗവണ്‍മെന്റ് ആശുപത്രികളിലെ മോര്‍ച്ചറികളിലേക്ക് മൊബൈല്‍ ഫ്രീസര്‍ സംവിധാനം നല്‍കാനും തെരഞ്ഞെടുക്കപ്പെട്ട ബഡ്‌സ് സ്‌കൂളുകള്‍ക്ക് അവരുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണ് ബദര്‍ അല്‍ സമ കാസറഗോഡ് ഉത്സവ് 2017 ലൂടെ മുന്‌പോട്ട് വയ്ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ കെഇഎ ചെയര്‍മാന്‍ അബൂബക്കര്‍, പ്രസിഡന്റ് അനില്‍ കള്ളാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്‍ഹി, ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ്‌സ് ഇന്‍ കുവൈറ്റ് അഷ്‌റഫ് അയ്യൂര്‍, കെഇഎ വൈസ് ചെയര്‍മാന്‍ സലാം കളനാട് കാസര്‍ഗോഡ് ഉത്സവ് 2017 ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, കണ്‍വീനര്‍ പി.എ. നാസര്‍, ജോയിന്റ് കണ്‍വീനര്‍മാരായ നളിനാക്ഷന്‍, നാസര്‍ ചുള്ളിക്കര, നൗഷാദ് തിടില്‍ മീഡിയ കണ്‍വീനര്‍ കെ.വി. സമീഉല്ല എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക