Image

മനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനം

Published on 29 September, 2017
മനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനം
ക്രിസ്ത്യന്‍ ഭക്തി ഗാന ചരിത്രത്തിലാദ്യമായി മനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനം.

Click here

https://youtu.be/BpAFcaXpJzE

https://www.youtube.com/watch?v=BpAFcaXpJzE&t=15s
ദൈവമേ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും. ഷിബു കിഴക്കെക്കുറ്റ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനമാലപിച്ചിരിക്കുന്നത് കെ.ജി മര്‍ക്കോസാണ്...കേള്‍ക്കാം ചലച്ചിത്ര സംഗീത സംവിധായകന്‍ രാജേഷ് അപ്പുകുട്ടന്‍ ഈണം നല്‍കിയിരിക്കുന്ന ഈ ഹൃദയസ്പര്‍ശിയായ ഗാനം...

പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തില്‍ എല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ലോകമെങ്ങും അവസാനനാളുകളുടെ സാക്ഷ്യമായി ശക്തമായ ഭൂകമ്പങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈയവസരത്തില്‍ ഏറെ ശ്രദ്ധേയമാണ് ഷിബു കിഴക്കേക്കുറ്റ് തന്റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തിനായി രചിച്ചിരിക്കുന്ന ഈ ക്രിസ്തീയ ഭക്തിഗാനം...ചലച്ചിത്ര സംഗീത സംവിധായകന്‍ രാജേഷ് അപ്പുകുട്ടന്‍ ഈണം നല്‍കി മാര്‍ക്കോസ് ആലപിച്ചിരിക്കുന്ന 'ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും' കേള്‍ക്കാം...

മനുഷ്യന്‍ തന്റെ സങ്കടങ്ങളും ദു:ഖവും നിരാശ്ശയും പരാതിയുമെല്ലാം തനിക്കായി ക്രൂശില്‍ മരിച്ച യേശുവിനോട് പറയുമ്പോള്‍ നമ്മില്‍ പലരും കേള്‍ക്കാറില്ല അവന്റെ നൊമ്പരം, അവന്റെ സങ്കടം... തന്റെ മക്കള്‍ ചെയ്യുന്ന ഓരോ പാപവും അവനുള്ള ചാട്ടവാറടികളാണ്!... കുരിശില്‍ അവസാന തുള്ളി രക്തവും നമുക്കായി ചിന്തിയവനെ നാം ഇങ്ങനെ ശിക്ഷിക്കരുതേ...

ക്രിസ്ത്യന്‍ ഭക്തി ഗാന ചരിത്രത്തിലാദ്യമായി മനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനം...ദൈവമേ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും. ഷിബു കിഴക്കെക്കുറ്റ് രചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനമാലപിച്ചിരിക്കുന്നത് കെ.ജി മര്‍ക്കോസാണ്...കേള്‍ക്കാം ചലച്ചിത്ര സംഗീത സംവിധായകന്‍ രാജേഷ് അപ്പുകുട്ടന്‍ ഈണം നല്‍കിയിരിക്കുന്ന ഈ ഹൃദയസ്പര്‍ശിയായ ഗാനം...

Lyric

ച്രലച്ചിത്ര മേഖലയില്‍ സജീവ സാന്നിദ്ധ്യമായ ഷിബു കിഴക്കെക്കുറ്റ് ഭ്രൂണഹത്യയ്ക്കെതിരെയുള്ള അമ്മത്തൊട്ടില്‍ എന്ന ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവുമാണ്. പ്രവാസി മലയാളിയായ ഇദ്ദേഹം നിരവധി ആല്‍ബങ്ങള്‍ക്കായി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷയില്‍ തന്റെ ഹൃദയത്തില്‍ നിന്ന് പെയ്തിറങ്ങിയതാണ് 'ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും' എന്ന ഗാനം...കാതോര്‍ത്താല്‍ ആ കാലത്തിന്റെ അടയാളങ്ങള്‍ നിങ്ങള്‍ക്കും കേള്‍ക്കാം...!

ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും വരദാനങ്ങളും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

ദൈവപുത്രന്‍ കുരിശില്‍ സഹിച്ചതും മുള്‍മുടിയേറ്റതും രക്തം ചൊരിഞ്ഞതും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

രാജ്യം രാജ്യത്തിനെതിരായ് മനുഷ്യന്‍ മനുഷ്യന്നുമെതിരായ്

ചെയ്യും പാപങ്ങളെല്ലാം ദൈവം കാണുന്നുണ്ടെന്‍ ജനമെ..

ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും വരദാനങ്ങളും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുവിനെന്നും എന്‍ ജനമെ..

കര്‍ത്താവാണെന്നും നിനക്കെന്നുമെല്ലാം എന്നോര്‍ക്കൂ

രോഗശാന്തി നല്‍കിയും ആത്മസൗഖ്യമേകിയും മനുഷ്യനെന്നുമാശ്രയം ഒന്നുമാത്രം ഈശ്വരന്‍.

വാനോളം വാഴ്ത്തീടൂ പാപവിമോചിതരായിടുവിന്‍

ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും വരദാനങ്ങളും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

ക്ഷാമം വന്നീടും ഭൂകമ്പങ്ങളെങ്ങും കേട്ടീടും

മഹാബാധകളും കലാപങ്ങളെങ്ങും കണ്ടീടും

അറിയുവിന്‍ ജനങ്ങളെ സമയമായ് അവന്‍ വരാന്‍

ഇനിയുമേറെ വൈകിടാതവനിലേക്ക് ചേര്‍ന്നിടൂ

തിരഞ്ഞെടുപ്പിന്‍ നാളിലായ്

വലതുഭാഗെ നില്‍ക്കുവാന്‍

ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും വരദാനങ്ങളും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

രാജ്യം രാജ്യത്തിനെതിരായ് മനുഷ്യന്‍ മനുഷ്യന്നുമെതിരായ്

ചെയ്യും പാപങ്ങളെല്ലാം ദൈവം കാണുന്നുണ്ടെന്‍ ജനമെ..

ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും വരദാനങ്ങളും

കണ്ടിട്ടും കേട്ടിട്ടും എന്തേ ഈ ജനം അറിയുന്നില്ല

K. G. Markose is an Indian playback singer from Kerala. K.G.Markose is a familiar name in Malayalam Music Industry to the Keralites worldwide.

Rajesh.appukuttan Music Director at Malayalam Film Industry

Shibu kizhakkekuttu Lyricist/Writer at Film Producer Film Industry

'ദൈവമെ നിന്‍ അടയാളങ്ങളും അത്ഭുതങ്ങളും'
Daivamme Nin Adayalangalum Athbhudangalum

മനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനംമനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനംമനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനംമനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനംമനുഷ്യന്റെയല്ല ദൈവത്തിന്റെ നൊമ്പരം പറയുന്ന ഗാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക