Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷo

ശങ്കരന്‍ കുട്ടി, ഹുസ്റ്റണ്‍ Published on 29 September, 2017
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷo
2017 സെപ്റ്റംബര്‍ ഇരുപതാം തീയതി മേല്‍ശാന്തി ശശിധരന്‍ നമ്പൂതിരി നിലവിളക്ക് തെളിയിച്ചു കൊണ്ട് നവരാത്രി മഹോല്‍സവങ്ങള്‍ക്കു് തുടക്കം കുറിച്ചു. വൈക്കത്തപ്പന്റെ മാനസപുത്രി Dr. വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച കര്‍ണാട സംഗീതവും അര്‍ദ്ധ ശാസ്ത്രീയ ഗാനങ്ങളും, പ്രശസ്ത സുഷിരവാദ്യ വിദഗ്ദ്ധന്‍ രാജേഷ് ചേര്‍ത്തലയുടെ പുല്ലാങ്കുഴല്‍ കച്ചേരിയും ഭക്തജനങ്ങളെ ആനന്ദസാഗരത്തില്‍ ആറാടിച്ചു.

ഈ വര്‍ഷത്തെ നവരാത്രി മഹോല്‍സവത്തില്‍ 50-തിലധികം കലാകാരന്മാരും കാലാകാരികളും പങ്കെടുത്തു. വിജയദശമി ദിനത്തില്‍ നടക്കുന്ന (സെപ്തംബര്‍ 30 ) വിദ്യാരംഭത്തിന് ഇതിനകം തന്നെ അനവധി കുരുന്നുകള്‍ക്കു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക ബിജു പിള്ള 832 247 3411, സത്യന്‍പിള്ള 713 876 7316.
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷo ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷo ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി ആഘോഷo
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക