Image

ഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 September, 2017
ഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയം
ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ റീജിയണുകളിലും റീജിയണല്‍ കണ്‍വന്‍ഷനും കിക്കോഫും നടത്തുന്നതിന്റെ ഭാഗമായി നടത്തിയ ഡിട്രോയിറ്റ് റീജിയണല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 തിയതി ഞായറാഴ്ച വൈകിട്ട് 5 മണിമുതല്‍ വാറെനിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കിക്കോഫ് വന്‍ വിജയമായിരുന്നു.

അസോ. സെക്രട്ടറി, ഡോ. മാത്യു വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ ,അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്,കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ മാത്യു ഉമ്മന്‍,സാഹിത്യ സമ്മേളനം ചെയര്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം തുടങ്ങിവര്‍ സംസാരിച്ചു.വര്‍ഗിസ് തോമസ് നന്ദി രേഖപ്പുടുത്തി.

വടക്കേ അമേരിക്കയിലെ സാമൂഹികപ്രവര്‍ത്തന രംഗത്ത് ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങളെ പോലെതന്നെ കേരളത്തിലും നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വളരെയധികം ജനോപകാരപ്രദമാണെന്നും, എന്നും മനുഷ്യമനസ്സുകളില്‍ ഫൊക്കാനയുടെ സ്ഥാനം മുന്‍ പന്തിയിലാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് തമ്പി ചാക്കോ പറയുകയുണ്ടായി. ഫൊക്കാന കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ പ്രത്യേകതകള്‍ വിവരിക്കുകയും ചെയ്തു. മുന്ന് ദിവസത്തെ താമസവും, ആഹാരവും ,കള്‍ച്ചറല്‍ പ്രോഗ്രാമുകളും, ബിസിനസ്സ് സെമിനാര്‍ , സാഹിത്യ സെമിനാര്‍ ,ചിരിയരങ്ങു ,ചിട്ടു കളി മത്സരം ,മിസ് ഫൊക്കാന , മലയാളീ മങ്ക , സ്‌പെല്ലിങ് ബി കോബറ്റിഷന്‍ , കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ,ബാങ്ക്വറ്റും അതിനു ശേഷമുള്ള സ്‌റ്റേജ്‌ഷോയും തുടങ്ങി മുന്ന് രാവും നല് പകലും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികലോടെ ആണ് കണ്‍വെന്‍ഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് . ഫൊക്കാന കണ്‍വന്‍ഷന് ഡിട്രോയിറ്റ് മലയാളി സംഘടനകളും കുടുംബങ്ങളും നല്‍കുന്ന സഹകരണത്തിനും പങ്കാളിത്തത്തിനും ഡോ. മാത്യു വര്‍ഗീസ് നന്ദി പറയുകയുായി.

അന്നാമ്മ ജോര്‍ജ് , ഉമ്മന്‍ വരപാടത്തു,അന്നമ്മ ഉമ്മന്‍, ജോസഫ് ചാക്കോ ,ഡെയ്‌സിന്‍ ചാക്കോ, വര്‍ഗിസ് തോമസ്, മറിയാമ്മ തോമസ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഡോ. മാത്യു വര്‍ഗീസ് , അന്നാമ്മ മാത്യൂസ് തുടങ്ങി നിരവധി ആളുകള്‍ കണ്‍വെന്‍ഷനില്‍ ചെക്ക്കള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജിമ്മിച്ചന്‍, മാത്യു ഉമ്മന്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഡെയ്‌സിന്‍ ചാക്കോ, ഡോ. മാത്യു വര്‍ഗീസ് എന്നിവര്‍ രീജിയണല്‍ കണ്‍വന്‍ഷന് നേതൃത്തം നല്‍കി .
ഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയംഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയംഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയംഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയംഫൊക്കാന ഡിട്രോയിറ്റ് റീജിണല്‍ കണ്‍വന്‍ഷന്‍ വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക