Image

രമേശ്‌ പിഷാരടിയുടെ 'പഞ്ചവര്‍ണതത്ത'യില്‍ ജയറാമും കുഞ്ചാക്കോയും പ്രധാന വേഷത്തില്‍

Published on 01 October, 2017
രമേശ്‌ പിഷാരടിയുടെ 'പഞ്ചവര്‍ണതത്ത'യില്‍ ജയറാമും കുഞ്ചാക്കോയും പ്രധാന വേഷത്തില്‍


സ്റ്റേജ്‌ അവതരണങ്ങള്‍ക്കൊണ്ടും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക്‌ പ്രിയങ്കരനായ രമേശ്‌ പിഷാരടി സംവിധായകനാകുന്നു. പിഷാരടി തന്നെയാണ്‌ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്‌ബുക്കിലൂടെ പ്രേക്ഷകരെ അറിയിച്ചത്‌. ധര്‍മജനും പിഷാരടിയും ചേര്‍ന്ന്‌ ഒരു വീഡിയോയിലൂടെയാണ്‌ ചിത്രത്തിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരെ അറിയിച്ചത്‌.

ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ്‌ നായിക. സപ്‌തതരംഗ്‌ സിനിമ അവതരിപ്പിക്കുന്ന 'പഞ്ചവര്‍ണതത്ത' എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത്‌ മണിയന്‍പിള്ള രാജുവാണ്‌.
സലീംകുമാറും നിരവധി പുതുമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌ രമേശ്‌ പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്‌. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ ഈണം പകരുന്നത്‌ എം ജയചന്ദ്രനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക