Image

നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 01 October, 2017
നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

പെരുമ്പളം ഒരു ദ്വീപാണ്. വേമ്പനാട് കായലില്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ നിയോജകമണ്ഡലത്തില്‍ പെട്ട ഒരു പഞ്ചായത്ത്. പന്തീരായിരം ജനങ്ങള്‍ വസിക്കുന ഈ ദ്വീപില്‍ എത്താന്‍വള്ളമോ ബോട്ടോ അല്ലാതെ ഒരു മാര്‍ഗവുമില്ല.

ദ്വീപില്‍ നിന്നാല്‍ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളെ ഒരുമിച്ചു കാണാം. എറണാകുളം ജില്ലയില്‍പെട്ട പുത്തങ്കാവ്ഹൈസ്കൂളില്‍ പഠിക്കുന്ന അര്‍ജുന്‍ കഴിഞ്ഞവര്‍ഷം ആദ്യം ഒരുസാഹസം ചെയ്തു--പൂത്തോട്ടജെട്ടിയിലേക്ക് രണ്ടു കി..മീ.നീന്തിക്കയറി സ്കൂളില്‍ പോയി.ഒരുദിവസസമല്ല തുടര്‍ച്ചയായി പത്തുദിവസം..കേരളമൊട്ടാകെ ഇതൊരു കോളിളക്കം സൃഷ്ടിച്ചു. .പാലമില്ലാഞ്ഞു കായല്‍ നീന്തിസ്കൂളില്‍പോകുന്ന 14-കാരന്‍റെ ചിത്രം പത്രങ്ങളിലും ടി.വി.യിലും നിറഞ്ഞു.

നാടുണര്‍ന്നു..ഉടനെ പെരുമ്പളത്തേക്ക് പാലം വരുമെന്ന് കേട്ടുകേഴ്വിയായി. ഒരുപാട് വാഗ്ദാനങ്ങള്‍ കേട്ട് തഴമ്പിച്ച ദ്വീപുകാര്‍ ഇളകിയില്ല.  ഒടുവില്‍ ഒരു വിളി വന്നു. സാഹസികനായ നീന്തല്‍കാരനെ തേടി തിരുവനന്തപുരത്തെ 'സായി' എന്ന സ്പോര്‍ട്സ് അതോറിട്ടി ഒഫ് ഇന്ത്യാ ഡയറക്ടറുടെ ക്ഷണം. അര്‍ജുനു സായി കേന്ദ്രത്തില്‍ നീന്തല്‍ പഠിക്കാം. ഉയരങ്ങള്‍ തേടാം.

ഭാഗ്യം തെളിഞ്ഞപ്പോള്‍ എല്ലാം അതിവേഗം. ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റമായ പാണാവള്ളി യില്‍ നിന്ന് പെരുമ്പളത്തെ കൂമ്പേല്‍ ജെട്ടിയിലേക്ക് 1150 മീറ്റര്‍  പാലം നിര്‍മിക്കാ.ന്‍ നൂറു കോടി ബജറ്റില്‍ പെടുത്തിയതായി പ്രഖ്യാപനം. ദ്വീപു  കാണാന്‍ ഞങ്ങള്‍--ലേഖകനും സുഹൃത്ത്പ്രൊഫ. സി..ജെ.ജോസും--എത്തുമ്പോള്‍ പാലത്തിനുള്ള മണ്ണ്പരിശോധന നടന്നുകഴിഞ്ഞു.അരൂര്‍ എംഎല്‍എ. അഡ്വ. ഏ.എം.ആരിഫ് പ്രോജെക്ടിന്‍റെ പിറകെയുണ്ട്.

"ഞങ്ങള്‍ പാലത്തിനു വേണ്ടി പൊരുതാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി..ഇനിയിപ്പോള്‍ പാലം വന്നാല്‍ എന്‍റെ കൊച്ചുമക്കള്‍ക്കെങ്കിലും പ്രയോജനപ്പെടും," പറയുന്നത് മുപ്പതു വര്‍ഷമായി പെരുമ്പ ളം ബോട്ട് പാസന്‍ജേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ ആയ കെആര്‍.സോമനാഥന്‍ എന്ന 64-കാരന്‍.

വൈക്കം-എറണാകുളം റോഡിലെ പൂത്തോട്ട ജെട്ടിയില്‍ നിന്ന് രാവിലെ സര്‍വിസ് ബോട്ടില്‍ പാണാവ ള്ളിയില്‍ എത്തുമ്പോള്‍ അവിടത്തെ തന്‍റെ സ്റ്റുഡിയോ പൂട്ടി ക്യാമറ ബാഗുമായി സോമന്‍ കടവില്‍ എത്തിയിരുന്നു. ഒപ്പം നീന്തല്‍ താരം അര്‍ജുന്‍റെ പിതാവ്‌ പി.ജി. സന്തോഷും. അങ്കമാലിയിലെ ജോലി സ്ഥലത്തു നിന്നു അവധി പറഞ്ഞു വന്നതാണ്..

ദ്വീപിലെ പല ജെട്ടികളില്‍ അടുത്ത ശേഷം അക്കരെ പാണാവള്ളിയി.ല്‍ എത്താന്‍ ബോട്ട് അമ്പതു മിനിറ്റ് എടുത്തു. ടിക്കറ്റിനു ഏഴു രൂപ! ദ്വീപിലേക്ക് കടത്തു ബോട്ടും ഉണ്ട്. 15 മിനിട്ടു കൊണ്ട് എത്താം, നാല് രൂപ!. പെരുമ്പളത്തിനു ചുറ്റും അവിടവിടെയായി ചീനവലക.ള്‍ കണ്ടു. അങ്ങ് ദൂരെ അമ്പലമുകളില്‍ റിഫൈനറിവക ചിമ്മിനിയുടെ ഒരിക്കലും കെടാത്ത തീനാളവും.

പാണാവള്ളിയില്‍ നിന്ന് ദ്വീപിലെ മാര്‍ക്കറ്റ്ജെട്ടിയിലേക്ക്  കാറും ലോറിയും ആളും കയറുന്ന ജങ്കാര്‍ സര്‍വിസും ഉണ്ട്. എറണാകുളം ബസ്‌ റൂട്ടിലെ സൗത്ത് പറവൂര്‍ നിന്നും ദ്വീപിനെ സ്പര്‍ശിച്ചുകൊ ണ്ടു  പാണാവള്ളിക്ക് ബോട്ടുണ്ട്. അതില്‍ കയറിയാലേ പുതിയ പാലം തുടങ്ങുന്ന വടുതലയിലും അത് ദ്വീപില്‍ ചെന്നു ചേരുന്ന  കൂമ്പേല്‍ ജെട്ടിയിലും എത്താന്‍ ഒക്കൂ. ഇറപ്പുഴ ഉള്‍പ്പെടെയുള്ള ദ്വീപിന്‍റെ വടക്കന്‍ ജെട്ടികളില്‍പോകാനും സൗത്ത് പറവൂര്‍ ബോട്ടുകള്‍ വേണം.

ദ്വീപില്‍ ബസ്‌ ഇല്ല. കുറേക്കാലം രണ്ടെണ്ണം ഓടിയതാണ്. നിന്നുപോയി. ഓട്ടോറിക്ഷകള്‍ ടാര്‍ ചെയ്ത വഴികളിലൂടെ തലങ്ങും വിലങ്ങും ഓടുന്നു. ബൈക്കുകളും ധാരാളം.  1972-.ല്‍ കറന്റ്‌ എത്തി. 2002.ല്‍ ആദ്യ റോഡ്‌ ടാര്‍ ചെയ്തു. ജപ്പാന്‍ പദ്ധതിയിലൂടെ കായലിനടിയിലിട്ട കുഴല്‍ വഴി കുടിവെള്ളവും..പഞ്ചായത്ത് ഓഫീസിനു തൊട്ടടുത്ത കൂറ്റന്‍ വാട്ടര്‍ ടാങ്കിനു എട്ടര ലക്ഷം ലിറ്ററിന്‍റെ ശേഷിയുണ്ട്.

"ഈ ദ്വീപില്‍ വ്യവസായങ്ങള്‍ ഇല്ല. കൃഷിയാണ് പ്രധാനം. മല്‍സ്യബന്ധനവുമുണ്ട്.. പക്ഷേ ഇവയി ല്‍  നിന്നൊന്നും പഞ്ചായത്തിനു വരുമാനമില്ല. ഫാം ടൂറിസം വികസിപ്പിക്കുകയാണ് ഒരു രക്ഷ"--ഊര്‍ജസ്വലനായ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ. എസ്.ഷിബു, 43, പറയുന്നു. 13 വാര്‍ഡുകള്‍. 7-6 മാര്‍ജിനി.ല്‍ യുഡിഎഫിനാണ്‌ ഭരണം. "ഷിബുവും ആറു പെണ്ണുങ്ങളും കൂടി ഭരിക്കുന്നു" ഒരു നാട്ടു കാര.ന്‍ തമാശ പറഞ്ഞു. ഞങ്ങള്‍ എത്തുമ്പോള്‍ പഞ്ചായത്തു യോഗം നടക്കുകയായിരുന്നു. അന്നത്തെ വിഷയം: ജങ്കാര്‍ നടത്തിക്കൊണ്ടുപോകാന്‍ ഗവ.സഹായിക്കണം.

ശ്രീലങ്കയുടെ രൂപത്തില്‍ തെക്ക് വടക്കായി നീളം കൂടി വീതികുറഞ്ഞു കിടക്കുന്ന പെരുമ്പളത്തിനു 16.32.ച.കി.മീ. വിസ്താരമുണ്ട്--1632 ഹെക്ടര്‍ അഥവാ 4030 ഏക്കര്‍. `ഇത് ശ്രീലങ്കയുടെ നാലായിര ത്തില്‍ ഒന്നു മാത്രം.ആറര ഏക്കറില്‍ തെങ്ങും നെല്ലും പച്ചക്കറിയും വളര്‍ത്തുന്ന കെ.ഏ. ശ്രീകുമാ.ര്‍ ഫാം ടൂറിസത്തിന്‍റെ സാധ്യതക.ള്‍ നന്നായി മനസിലാക്കിയിട്ടുള്ള ആളാണ്

ശ്രീകുമാര്‍ പച്ചക്കറി കൃഷിക്ക് നിരവധിപുരസ്‌കാരങ്ങള്‍ നേടി. കൂട്ടിനു ഭാര്യ ഷീനയും. പയര്‍, പാവല്‍ പടവലം, കാബേജ്, തണ്ണിമത്തന്‍, റെഡ് പപ്പായ തുടങ്ങി എല്ലാം .ഓര്‍ഗാനിക് കൃഷിയാണ്. ചേര്‍ത്തലയിലെ ഏക്കോ ഷോപ്പുകളില്‍. ശ്രീകുമാറിന്‍റെ വിളകള്‍ക്കു നല്ല പ്രിയമാണ്. വീടിനോട് ചേര്‍ന്നു രണ്ടു ഗ്രീന്‍ ഹൗസുകള്‍. ശ്രീകുമാര്‍ തന്‍റെ സുസുക്കി സ്വിഫ്റ്റ് കാറില്‍ ഞങ്ങളെ പഞ്ചായത്ത് ഓഫീസില്‍ ഏത്തിച്ചു.

ദ്വീപി.ല്‍ ഒരു ഗവ.ഹയര്‍ സെകണ്ടറി സ്കൂളും മൂന്ന് എ.ല്‍.പി. സ്കൂളുകളും രണ്ടു ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഉണ്ട്. കടത്തു കടന്നു എവിടെ തിരിഞ്ഞാലും കോളജുകള്‍. നൂറ് ശതമാനം സാക്ഷരതയുള്ള ദ്വീപില്‍ നിന്ന് പക്ഷേ ഇതുവരെ ഒരാളും സിവില്‍ സര്‍വിസ് പരീക്ഷ പാസായിട്ടില്ല. പേരിനു ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഉണ്ട്. പക്ഷേ അവരെല്ലാം നല്ല ജോലി കിട്ടി അക്കരെ പറ്റി.

എന്നിരുന്നാലും ദ്വീപില്‍ നിന്ന് ഡസന്‍ കണക്കിന് ആളുകള്‍ ഗള്‍ഫിലും യു.എസിലും സിംഗപൂരിലും ഒക്കെയുണ്ട്. അവരുടെ സഹകരണം തേടിക്കൊണ്ടുള്ള  ദ്വീപിന്‍റെ വികസനം ഷിബു വിഭാവനം ചെയ്യുന്നു. ദ്വീപില്‍ പ്രത്യേകമായുള്ള നാളികേരം, കക്കാഇറച്ചി, കുടംപുളി തുടഗിയവയുടെ വിഭവങ്ങ.ള്‍ നിര്‍മിച്ചു വിപണം ചെയ്യാനുള്ള പരിപാടിയും മനസ്സിലുണ്ട്. ദ്വീപില്‍ പോലീസ് സ്റേഷ.ന്‍ ഇല്ല. പെട്രോള്‍ ബങ്കും. രണ്ടേ രണ്ടു ബാങ്കുകള്‍. എസ്.ബി.ഐ.യും ഒരു സഹകരണ ബാങ്കും.

ദ്വീപില്‍ എല്ലാ വൈദ്യവിഭാഗങ്ങളിലും പെട്ട ഡിസ്പെന്‍സറികള്‍ റികള്‍  ഉണ്ട്. പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഒന്നര കി. മീ. അകലെ അലോപതി കമ്യുണിറ്റി  ഹെല്‍ത്ത് സെന്ററില്‍ അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പെടെ 22 സ്റ്റാഫ്‌. ഇരുപതു കിടക്കകള്‍ രാപകല്‍ സേവനം ചിലപ്പോള്‍ ഒ.പി.യില്‍ 200-250 പേരെ പരിശോധിക്കാറുണ്ടെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി. ഷാഹുല്‍ അറിയിച്ചു. പുറമേ പതിവായി ബോട്ടി.ല്‍ നിര്‍ദ്ദിഷ്ട ജെട്ടികളിലെത്തി ചികിത്സിക്കാന്‍ ഫ്ലോട്ടിംഗ് ഡിസ്പെന്‍ സറിയും ഉണ്ട്.

"എന്‍റെ ഓര്‍മയില്‍ ഇത്രയും നല്ലൊരു ഡോക്ടര്‍ ഇവിടെ ഉണ്ടായിട്ടില്ല" എന്ന്പഞ്ചായത്ത് ഉപാധ്യക്ഷ ഗീതാ സന്തോഷ്. ഷിബുവിനും അതേ അഭിപ്രായം.

"പാലം ആയില്ലെങ്കിലും അങ്ങനെ ഒരാവശ്യം ഈ ദ്വീപില്‍ കെടാത്ത കനലായി ശേഷിക്കുന്നുവെന്നു അധികൃതര്‍ക്ക്  ബോധ്യം വന്നു"--അര്‍ജുന്‍റെ പിതാവും നല്ല നീന്തല്‍ക്കാരനുമായ സന്തോഷ്‌ അഭിമാനത്തോടെ പറഞ്ഞു. പൂത്തോട്ട  നിന്ന് എറണാകുളം ഹൈകോര്‍ട്ട് ജെട്ടിവരെ 32 കി.മീ. നീന്തി റിക്കാര്‍ഡ് ഇട്ട ആളാണ്‌ ഫുഡ്‌കോര്‍പറെഷനില്‍  ജോലിയുള്ള സന്തോഷ്‌. ഇനി അര്‍ജുന്‍റെ വക 20 കി.മീ. ക്രോസ്കണ്ട്രി നീന്തല്‍ നടത്താനുള്ളതയ്യാറെടുപ്പിലാണ് അദ്ദേഹം.

കാവുകളും ക്ഷേത്രങ്ങളും ധാരാളമുള്ള ദ്വീപാണ് പെരുമ്പളം. ഒരുകാലത്ത് പന്ത്രനോളം നമ്പൂതിരി കുടുംബങ്ങള്‍ ദ്വീപില്‍ ഉണ്ടായിരുന്നത്രേ.  ഒരു എട്ടു കെട്ടും ഏതാനും നാലുകെട്ടുകളുംമനകളും പൊയ്പോയ പ്രതാപത്തിന്‍റെ നോക്കുകുത്തികളായി അവശേഷിക്കുന്നു. ടൂറിസ്റ്റുകള്‍ക്ക്പ്രകൃതി യെയും പൈതൃകത്തെയും ഒന്നിച്ചു ആസ്വദിക്കാം..

മൂന്നാം വാര്‍ഡ്‌ ആയ ഇറപ്പുഴയില്‍ ജനിച്ചു ആറാം വാര്‍ഡ്‌ ആയ കാളത്തോട് വിവാഹം കഴിച്ചെ  ത്തിയ  പ്രദീപ സുധീര്‍ വായിച്ചു വളര്‍ന്ന ആളാണ്‌.. സുധീറിനു ഉദയനാപുരത്ത് ബിസിനസ്.. സോഷ്യോളജിയില്‍ മാസ്റെഴ്സ് ചെയ്തു ബി.ഏഡ് എടുത്ത പ്രദീപ എസ്.എന്‍ വി. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഹെഡമിസ്‌ട്രസ് ആണ്. 1942-ല്‍ തുടങ്ങിയ ദ്വീപിലെ ഏറ്റം പഴക്കം ചെന്ന ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയിലാണ്   പി.എം. പെരുമ്പളം രചിച്ച ഒരു പുസ്തകം പ്രദീപ കണ്ടതും ദ്വീപിന്‍റെ ആയിരം വര്‍ഷത്തെചരിത്രം  മനസ്സി ലാക്കിയതും.

ദ്വീപി.ല്‍ ഏഴു മണിക്ക് പത്രങ്ങ.ള്‍ എത്തും. ലൈബ്രറിയില്‍ ഇംഗ്ലീഷ് ഒഴിച്ചു പ്രധാന പത്രങ്ങ ളെല്ലാം വരുത്തുന്നു. 

ദ്വീപില്‍ കാല്‍ കുത്തി അഞ്ചു മിനിട്ടിനകം മാര്‍ക്കറ്റിലെ  പ്രദീപിന്‍റെ ടീഷോപ്പി.ല്‍ നിന്ന്ചായ കിട്ടി. പിതാവ് കെ.പി. മാധവന്‍ അറുപതു വ.ര്‍ഷം  മുമ്പ് ആരംഭിച്ച കടയാണ്. ചേട്ടന്‍ കെ. എം. സുകു മാരന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്നു. ചായക്കടയുടെ മുമ്പില്‍ ഒരു ബൈക്ക് വന്നു നിന്നു.  ഡിവൈഎഫ്ഐ. മേഖലാ സെക്രട്ടറി ടി.ഏ. രാജിവ്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എല്ലാദിവസവും സൗജന്യമായി അയ്യായിരംപൊതിച്ചോര്‍ സംഭരിച്ചു കൊടുക്കുന്ന പരിപാടിയുടെ ദ്വീപിലെ ഉദ്ഘാടനം ഞായറാഴ്ച ആണെന്ന് രാജിവ് അറിയിച്ചു. ചില വീടുകളില്‍ നിന്ന് നൂറു പൊതികള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്..

ദ്വീപിനു തൊട്ടെതിര്‍വശമുള്ള നെടിയതുരുത്തില്‍ കാപികോ എന്ന കുവൈറ്റ്‌ കമ്പനിയും ബന്യന്‍ ട്രീ എന്ന സിങ്കപ്പൂര്‍ കമ്പനിയും ആറു പൊതുമേഖല ബാങ്കുകളും  ചേര്‍ന്നു 350  കോടി മുടക്കിപണിത സെവന്‍ സ്റാ.ര്‍ റിസോര്‍ട്ട് പരിസ്ഥിതി കേസില്‍ കുടുങ്ങി കിടക്കുന്നു. 10,000 ച. മീ. വിസ്താരം. 54 കോട്ടേജുകള്‍. പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞിരിക്കയാണ്.

"അത് റിവൈവ്‌ ചെയ്തിരുന്നെങ്കി.ല്‍ ഇവിടെ ഒരുപാട് പേര്‍ക്കു ജോലി കിട്ടിയേനെ. അതിന്‍റെ പ്രതി ഫലനമായി ദ്വീപിലെ ടൂറിസവും വളരുമായിരുന്നു"--പ്രദീപ നെടുവീര്‍പ്പിടുന്നു.

കായലോരത്ത് ശാസ്താങ്കല്‍ ജെട്ടിക്കടുത്ത് ഒരുവര്‍ഷമായി ലേക്ഹൌസ് എന്ന പേരില്‍ ഒരു ഹോംസ്റ്റേ നടക്കുന്നുണ്ട്--നാല് മുറികള്‍. 15 പേര്‍ക്കു കയറാവുന്ന ഒരു ബോട്ടും. ."ആസിഫ് അലി യുടെ അനുജന്‍ ആസ്കര്‍ അലി നായകനായ 'ചെമ്പരത്തിപ്പൂ' ഈയിടെ ഷൂട്ട്‌ ചെയ്തപ്പോള്‍ അവര്‍ താമസിച്ചത് ഇവിടെയാണ്‌"--ഉടമ ജെയ്മോനും മാനേജര്‍ മനുവും പറഞ്ഞു. ദ്വീപുകാരനായഅരുണ്‍ വൈഗയാണ്സംവിധായകന്‍.  '

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'ബാല്യകാലസഖി'ക്ക് ശേഷം ദ്വീപില്‍ ചിത്രീകരിക്കുന്ന ആദ്യ ചിത്ര മാണ്   ചെമ്പരത്തിപ്പൂ' തൊട്ടക്കരെ ചെമ്പില്‍ ജനിച്ച മമ്മൂട്ടി ആയിരുന്നു നായകന്‍. "ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. എന്നെ തൊട്ടു തലോടി," സ്കൂളില്‍ ഒന്നിച്ചു പഠിച്ച ദ്വീപിലെ മേല്‍ശാന്തി അപ്പുക്കുട്ട.ന്‍ പോറ്റി പറയുന്നു.

പെരുമ്പളത്തോട് വിടപറഞ്ഞു പൂത്തോട്ടയി.ല്‍ ബോട്ടിറങ്ങുമ്പോള്‍ തലയി.ല്‍ വട്ടിയുമായി ഏതാനും സ്ത്രീകള്‍  ഓടിയിറങ്ങുന്നു, വട്ടികള്‍  നിറയെ അന്ന് അവര്‍ കായലില്‍ നിന്ന് ശേഖരിച്ച കക്കാ ഇറച്ചിയാണ്. കിലോക്ക് നൂറ് രൂപ.

"എനിക്ക് ശാസ്താങ്കല്‍ ജെട്ടിയോടു ചേര്‍ന്നു 18 സെന്റ്‌ സ്ഥലം വില്‍ക്കാനുണ്ട്. ഹോം സ്റ്റേപണിയാന്‍ പറ്റിയത്. നാലുവര്‍ഷം മുമ്പ് വാങ്ങിയ വിലക്ക്--സെന്റിന് 25,000--നു--തരാം. പാലം വന്നാല്‍ പത്തി രട്ടിയാകും"--  പൂത്തോട്ടയില്‍ ഷാജഹാന്‍ ഹോട്ടല്‍ നടത്തുന്ന സിറാജ് ഓഫര്‍ ചെയ്യുന്നു. ഇതാണ് പെരുമ്പളത്തു വരാന്‍ പോകുന്ന മാറ്റത്തിന്‍റെ സൂചിക..

നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)നീന്തിത്തുടിച്ചപ്പോള്‍ ഭാഗ്യം തെളിഞ്ഞു, പെരുമ്പളം ദ്വീപിലെ അര്‍ജുനു എന്നും നീന്താന്‍ സ്വിമ്മിംഗ്പൂള്‍; പിറകെ പാലം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക