Image

രാമലീല കുതിയ്ക്കുന്നു, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

Published on 01 October, 2017
രാമലീല കുതിയ്ക്കുന്നു, ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

ഇതുവരെ ഒരു ദിലീപ് ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് ആരാധകര്‍ ചേര്‍ന്ന് രാമലീലയ്ക്ക് നല്‍കിയത്. കോടികളുടെ നഷ്ടം സിനിമ വ്യവസായത്തിനുണ്ടാകും എന്ന ഭീതികള്‍ക്കെല്ലാം ഇന്നലെ ഒരു ദിവസം കൊണ്ടാണ് പരിഹാരമുണ്ടാവുകയായിരുന്നു.

കേരളത്തിലെ 129 തീയേറ്ററുകളിലും, കേരളത്തിന് പുറത്ത് 62 തീയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. 16 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന് കേരളത്തിലെ തീയേറ്ററുകളില്‍ നിന്നും മാത്രം കൊയ്തത് 2.13 കോടി രൂപയാണ്. ഒരു ദിലീപ് ചിത്രത്തെ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും മികച്ച ഒരു ഓപ്പണിംഗ് തന്നെയാണ് രാമലീലയ്ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ നിന്നുള്ള തീയേറ്ററുകളിലെ കണക്ക് കൂടി പുറത്ത് വന്നാല്‍ ഒരു ഭീമന്‍ ഓപ്പണിംഗ് തന്നെയാകും ചിത്രത്തിന് ലഭിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും മാത്രം രാമലീല വാരികൂട്ടിയത് 6.9 ലക്ഷം രൂപയാണ്. വരുന്ന ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടതിനാല്‍ തന്നെ തുടര്‍ന്നും കളക്ഷന്‍ ഉയരാന്‍ തന്നെയാണ് സാധ്യത. 95.97 ഒക്കുപ്പ്യന്‍സി (തീയേറ്ററുകളിലെ സീറ്റുകള്‍ നിറയുന്ന കണക്ക്) യാണ് കൊച്ചിയിലെ എല്ലാ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ഒന്നാം ദിനം ലഭിച്ച റിപ്പോര്‍ട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക