Image

അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍

Published on 01 October, 2017
അഡലൈഡ് ഓര്‍ത്തഡോക്‌സ് ദേവാലയം ദശവര്‍ഷ ജൂബിലി നിറവില്‍
  
 അഡലൈഡ്: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം രൂപീകൃതമായതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 27 ന് വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്താ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ഉദ്ഘാടനം ചെയ്തു. ജൂബിലി ആഘോഷം ദൈവത്തോടും സഭയോടും സമൂഹത്തോടുമുള്ള ഇടവക ജനങ്ങളുടെ സമര്‍പ്പണവും നന്ദിപ്രകടനവും ആയി രൂപപ്പെടുത്തണമെന്ന് പരുമല തിരുമേനിയുടെ ചായാചിത്രം ജൂബിലി സമ്മാനമായി എല്ലാ ഭവനങ്ങള്‍ക്കും നല്‍കി മാര്‍ ദിയസ്‌കോറോസ് പറഞ്ഞു. 

ചടങ്ങില്‍ ജൂബിലിയോടനുബന്ധിച്ച് ഇടവക ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മാര്‍ ദിയസ്‌കോറോസ് പ്രകാശനം ചെയ്തു. ഇടവകാംഗം ആശിഷ് പുന്നൂസിനെ അഭിനന്ദിച്ചു. ഇടവക വികാരി ഫാ.അനിഷ് കെ. സാം, കൈക്കാരന്‍ ബിജു കുര്യാക്കോസ്, ജൂബിലി കണ്‍വീനര്‍ സജി വര്‍ഗീസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേസ്‌ക്കൂള്‍ കുട്ടികളുടെ സംഗീത ആലാപനം സമ്മേളത്തിന് മിഴിവേകി.

ഇടവകയുടെ മുന്‍ വികാരിമാരായ ഫാ. പ്രദീപ് പൊന്നച്ചന്‍, ഫാ. സജു ഉണ്ണൂണ്ണി എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. ആദ്യകാലം മുതല്‍ ഇടവകയില്‍ ശുശ്രൂഷക്കായി വൈദികരെ നല്‍കി സഹായിച്ച മെല്‍ബണ്‍ ഇടവകയോടുള്ള ആദരവ് സമ്മേളനത്തില്‍ രേഖപ്പെടുത്തി. ഇടവകയുടെ സ്‌നേഹോപഹാരങ്ങള്‍ മാര്‍ ദിയസ്‌കോറോസ് വൈദികര്‍ക്ക് സമ്മാനിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക