Image

ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി നാല്‍പ്പതാം വര്‍ഷം യേശുദാസ്

അനില്‍ കെ പെണ്ണുക്കര Published on 01 October, 2017
ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ്
'അനുമതി കിട്ടിയിട്ടും അനന്തപത്ഭനാഭനെ ഉടനെ കാണുന്നില്ലെന്ന് മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസ്. ഇങ്ങനെ ഒരു തീരുമാനമെടുത്തതിന് പിന്നില്‍ ദൈവത്തോടുള്ള ഭയം മാത്രമാണ്.ഗുരുവായൂരപ്പനെ തൊഴണമെന്നത് വളരെ വലിയ ആഗ്രഹമാണ് .ഇതുവരെ അത് സാധിച്ചിട്ടില്ല.കൃഷ്ണനെ കണ്ടീട്ടാകാം കൃഷ്ണന്റെ മറ്റു ക്ഷേത്രങ്ങളില്‍ പോകുന്നത് എന്ന് തീരുമാനിച്ചു. ഇത് എന്റെ തീരുമാനം. എന്നെ ഭഗവാന്‍ വിളിക്കും. അപ്പോള്‍ പോകും.'

തുടര്‍ച്ചയായ നാല്‍പ്പതാം വര്‍ഷവും സംഗീത കച്ചേരി അവതരിപ്പിക്കുവാന്‍ തിരുവനതപുരത്ത് എത്തിയപ്പോളാണ് ഇക്കാര്യം വെളിപ്പെടുത്തിയത് 111 ദിവസം നീണ്ടു നില്‍ക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ ഇന്നാണ് സംഗീത നൃത്തോത്സവത്തിനു തുടക്കമായത് . ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നൃത്ത സംഗീതോത്സവം നടക്കും. എല്ലാ വര്ഷങ്ങളിലേതു പോലെയും യേശുദാസിന്റെ സംഗീത കച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവലിന്റെ സംഗീത, നൃത്തോത്സവത്തിനു തുടക്കമാകുന്നത്. ക്ഷണിക്കപ്പെട്ട സദസിനു മുന്‍പില്‍ കച്ചേരി അവതരിപ്പിച്ച്‌ കൊണ്ട് കെ.ജെ. യേശുദാസ് സൂര്യ നൃത്തസംഗീത മേളയ്ക്ക് തുടക്കം കുറിച്ചത് .

 എല്ലാ വര്‍ഷവും യേശുദാസ് ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും സൂര്യയുടെ മേളയ്‌ക്കെത്തും. നാല്‍പ്പതു വര്‍ഷമായി മുടക്കമില്ലാതെ അന്താരഷ്ട്ര സംഗീത ദിനമായ ഒക്ടോബര്‍ ഒന്നിന് യേശുദാസ് സൂര്യക്ക് വേണ്ടി സംഗീത കച്ചേരി അവതരിപ്പിച്ചു വരുന്നു. കര്‍ണ്ണാടക സംഗീത ലോകത്തെ കുലപതി സാക്ഷാല്‍ എം.എസ സുബ്ബലക്ഷ്മിയുടെ മദിരാശിയിലെ വീട്ടില്‍ വച്ചായിരുന്നു സൂര്യ സംഗീത നൃത്തോത്സവത്തിന്റെ തുടക്കം . യേശുദാസും സൂര്യ കൃഷ്ണമൂര്‍ത്തിയും, പ്രസിദ്ധ നര്‍ത്തകി പദ്മാ സുബ്രമണ്യവും കൂടി ചേര്‍ന്നാണ് സംഗീത നൃത്തോത്സവത്തിനു തീരുമാനമെടുത്തത്. തുടര്‍ന്ന് ഇന്ന് വരെ സൂര്യയുടെ നിത്യ സാന്നിധ്യമാണ് കെ ജെ യേശുദാസ് .

1977 സെപ്തംബര്‍ 3ന് സര്‍വകലാശാല സെനറ്റ് ഹാളില്‍ സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്തവതരിപ്പിച്ച 'തമസോമാ ജ്യോതിര്‍ഗമയ' എന്ന സ്റ്റേജ് ഷോയോടെയാണ് സൂര്യ മേളയ്ക്ക് തുടക്കമാകുന്നത്. നാല്പത് വര്‍ഷത്തിനിടയില്‍ 95 നാടകങ്ങള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍, മെഗാ സ്റ്റേജ് ഷോകള്‍ എന്നിവ ഉള്‍പ്പെടെ 15,000 ല്‍ പരം വേദികള്‍ സൂര്യ പിന്നിട്ടു കഴിഞ്ഞു. കലയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യയില്‍ ജന്മം കൊണ്ട കലാകാരന്‍മാരും നിരവധിയാണ്.

നാല്പത് വയസ് പിന്നിടുന്ന സൂര്യ ഇന്ന് 40 ഓളം രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. നാല്പത് വര്‍ഷത്തിനിടയില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നാടകങ്ങളിലും സ്റ്റേജ് ഷോകളിലും നിത്യസാന്നിദ്ധ്യമായ അമ്മുവെന്ന കഥാപാത്രമായി വേഷമിട്ടവര്‍ ഒന്നിച്ച് വേദിയിലെത്തിയ അമ്മുവും സാന്നിധ്യവും എന്ന പരിപാടിയോടെയാണ് സൂര്യ ഫെസ്റ്റിന് ഈയിടെ തുടക്കമായത് . തുടര്‍ന്ന് തലസ്ഥാന നഗരത്തിലെ കലാപ്രേമികളെ സാക്ഷിയാക്കി സൂര്യ മേളയുടെ കഴിഞ്ഞ നാല് ദശകങ്ങളിലെ ഓര്‍മ്മച്ചെപ്പ് തുറന്നു. പിന്നാലെ 40-ാമത് സൂര്യമേളയുടെ ആദ്യ ഇനമായ ചലച്ചിത്രോത്സവത്തിനും തുടക്കമായി.

ഒക്ടോബര്‍ 5 വരെ കോ ബാങ്ക് ആഡിറ്റോറിയത്തില്‍ ചലച്ചിത്രോത്സവം നടക്കും. കോബാങ്ക് ആഡിറ്റോറിയം കൂടാതെ വൈ.എം.സി.എ ആഡിറ്റോറിയം, തൈക്കാട് ഗണേശം, എ.കെ.ജി സെന്റര്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. 2018 ജനുവരി 11ന് വൈകിട്ട് 6.45ന് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഒ. ചന്തുമേനോന്റെ ചെറുമകള്‍ ഡോ. ചൈതന്യ ഉണ്ണി അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഇന്ദുലേഖയോടെ മേള സമാപിക്കും. 111 ദിവസം വ്യത്യസ്തവിഭാഗങ്ങളിലായി വൈവിദ്ധ്യമാര്‍ന്ന കലാവിരുന്നാണ് സൂര്യ മേള കലാപ്രേമികള്‍ക്കു സമ്മാനിക്കുക.
ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ് ശ്രീ പത്ഭനാഭനെ ഉടനെ കാണുന്നില്ല; സൂര്യ ഫെസ്റ്റിവലില്‍ കച്ചേരിയുമായി  നാല്‍പ്പതാം വര്‍ഷം യേശുദാസ്
Join WhatsApp News
Thomas Vadakkel 2017-10-02 08:58:00
ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരത്ത് നാലഞ്ച് വർഷങ്ങൾ പഠിക്കുന്ന കാലത്ത് ഒരു ഡസൻ തവണകളെങ്കിലും ക്ഷേത്രത്തിനുള്ളിൽ കയറി വന്ദിച്ചു കാണും. അന്നു തന്നെ ഈ ക്ഷേത്രം ഒരു ക്രിസ്ത്യാനിയായ എന്റെ പാദങ്ങൾ കൊണ്ട് അശുദ്ധമായിട്ടുണ്ട്. ഇന്ന് ഹിന്ദുവായ യേശുദാസൻ ക്ഷേത്രത്തിൽ പോവുന്നതിനുമുമ്പ് ഒരു ശുദ്ധി കലശം കൂടി നടത്തുന്നത് നന്നായിരിക്കും. നമ്പൂതിരി ക്രിസ്ത്യാനിയായിരുന്ന യേശുദാസന്റെ ഇപ്പോഴത്തെ ജാതി നംപൂതിരിയോ ഈഴവനോ ഏതെന്നും അറിഞ്ഞു കൂടാ? ഘർ വാപ്പസിക്കാരും ഇതിന് ഉത്തരം പറയുന്നില്ല. ചാതുർ വർണ്ണ്യവും മഹാനായ യേശുദാസൻ ലംഘിച്ചിരിക്കുന്നുവെന്നു വേണം മനസിലാക്കാൻ.? ഗോമാംസാരാധനയും ഘർ വാപസിയുമായി ഇന്ത്യ പ്രാചീന മനുഷ്യരുടെ സമൂഹത്തിൽ സഞ്ചരിക്കുന്നതും ലോകത്തിന്റെ മുമ്പിൽ  ലജ്ജാകരമാണ്. 
Vasudev Pulickal 2017-10-02 13:11:23
ആരുടെയും പാദസ്പർശം കൊണ്ട് ഒരുക്ഷേത്രവും അശുദ്ധ മാവുകയില്ല . അങ്ങനെ ചിന്തിക്കുന്നവുരുടെ മനസ്സിലാണ് ശുദ്ധി കലശം നടത്തേണ്ടത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക