Image

ഗാന്ധിജയന്തി സ്മരണയ്ക്ക് ഫ്‌ളോറിഡയില്‍ തുടക്കം: പുഷ്പാര്‍ച്ചനയുമായി ഇന്ത്യന്‍ സമൂഹം

അനില്‍ കെ പെണ്ണുക്കര Published on 01 October, 2017
ഗാന്ധിജയന്തി സ്മരണയ്ക്ക് ഫ്‌ളോറിഡയില്‍ തുടക്കം: പുഷ്പാര്‍ച്ചനയുമായി  ഇന്ത്യന്‍ സമൂഹം
അക്രരഹിത മാര്‍ഗ്ഗത്തിലൂടെ സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ലോകജനതയോടെ ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയുടെ നൂറ്റി നാല്പത്തിയെട്ടാം ജന്മദിനം ഒരു പക്ഷെ ലോകത്തു ആദ്യം ആഘോഷിച്ചത് ഫ്‌ലോറിഡയില്‍ ആയിരിക്കും.സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ഇന്ത്യന്‍ വംശജരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായാ ഒരു ജന്മദിനാഘോഷ ചടങ്ങ് .ഡേവിയിലുള്ള ഗാന്ധി സ്ക്വയറില്‍ ഇന്ന് വൈകിട്ട് നാലുമണിക്ക് ഗാന്ധി ജയന്തി പുഷ്പാര്‍ച്ചന നടത്തിയായിരുന്നു ആഘോഷം. ഡേവി മേയര്‍ ജൂഡി പോള്‍, കൌണ്‍സില്‍ വുമണ്‍ കാറില്‍ ഹാട്ടന്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി സ്മരണ നടത്തി.

ഫ്‌ലോറിഡയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചതെന്ന് ഫ്‌ലോറിഡയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ സാജന്‍ കുര്യന്‍ ഋല മലയാളിയോട് പറഞ്ഞു .അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഒക്ടോബര്‍ രണ്ടിന് ലോകം മുഴുവന്‍ ഗാന്ധിയുടെ ജന്മദിനം കൊണ്ടാടുന്നത്.

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് അന്താരാഷ്ട്ര അഹിംസാദിനം ആയി കൂടി ആചരിക്കുന്നു . 2007 ജൂണ്‍ 15നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബര്‍ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. ഐക്യരാഷ്ട്രസഭ അഹിംസാദിനമായി ആചരിക്കുന്നതില്‍നിന്നും തെളിയിക്കപ്പെടുന്നത് മഹാത്മാഗാന്ധിയുടെ അക്രരഹിത മാര്‍ഗ്ഗത്തിനു ലഭിച്ച അംഗീകാരം കൂടിയാണ് .സമാധാനസ്ഥാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ലോകജനതയോടെ ആഹ്വാനം ചെയ്യുകയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെ ശാന്തിമാര്‍ഗം ലോകത്തെവിടെ എത്തിയാലും ഇന്ത്യന്‍ സമൂഹം മറക്കില്ല എന്ന് തെളിയിക്കുക കൂടിയായിരുന്നു എളിയ ഗാന്ധി ജനംദിന സ്മരണ കൊണ്ട് ഉദ്ദേശിച്ചതെന്നും സാജന്‍ കുര്യന്‍ പറഞ്ഞു .

2012 ല്‍ ഇന്ത്യയുടെ ആദരണീയനായ രാഷ്ട്രപതി ഡോ:എ പി ജെ അബ്ദുല്‍ കലാം അനാച്ഛാദനം ചെയ്ത ഗാന്ധി പ്രതിമയാണ് ഡേവിയിലേത് . ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷീല ജോസ് ഗാന്ധി പ്രതിമയില്‍ മാലചാര്‍ത്തി .ഫ്‌ലോറിഡയിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഡോ:പീയുഷ് അഗര്‍വാള്‍ ,ഹേമന്ത് പട്ടേല്‍ ,അസീസി ജോസഫ് ,കുഞ്ഞമ്മ കോശി ,ജോയ് കുറ്റിയാനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഗാന്ധിജയന്തി സ്മരണയ്ക്ക് ഫ്‌ളോറിഡയില്‍ തുടക്കം: പുഷ്പാര്‍ച്ചനയുമായി  ഇന്ത്യന്‍ സമൂഹംഗാന്ധിജയന്തി സ്മരണയ്ക്ക് ഫ്‌ളോറിഡയില്‍ തുടക്കം: പുഷ്പാര്‍ച്ചനയുമായി  ഇന്ത്യന്‍ സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക