വികസനം മുരടിപ്പിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കു നേരെ ഗുണ്ടാ നിയമം എന്ന്
പറഞ്ഞു പിണറായി തുറന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതില്‍
ഒളിഞ്ഞിരിക്കുന്ന ഒന്ന് ഉണ്ട്. വികസനത്തെ എതിര്‍ക്കുന്ന നേര്കാഴ്ചകളായ പൊതു
പ്രശ്നങ്ങളെ തുറന്നു എഴുതുന്ന എഴുത്തുകാരുടെ മേലും നടപടി എടുക്കും
എന്നാണത്. സൂക്ഷിക്കുക.! കുട്ടനാട്ടില്‍ നടന്ന ചാണ്ടിയുടെ ടൂറിസം വികസനം
തുറന്നു പറഞ്ഞ ചാനലിനും കിട്ടി ഗുണ്ടാ ശിക്ഷ.
ഇവയെല്ലാം മാറി മാറി വന്ന ഭരണക്രമങ്ങളില്‍ തകര്‍ത്ത ജനാധിപത്യത്തിന്റെ
നേര്‍ക്കാഴ്ചകള്‍ മാത്രമാണ്. കോടതിയും, പോലീസും, ഭരണവും ജനങ്ങള്‍ക്ക് നീതി
ലഭ്യമാക്കുന്നില്ല, എങ്കില്‍ കുളത്തൂപ്പുഴയിലെ പോലെ നാട്ടുകൂട്ട നീതി
കേന്ദ്രങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പുനര്‍ജ്ജനിക്കപ്പെടും എന്നത്
തീര്‍ച്ച.
ജനഹിതം ജനപ്രതിനിധികള്‍ മറന്നതും കാണാത്തതും ആയ ഒരു കൂട്ടം
മനുഷ്യരുടെ ജീവന് ഇന്നും നിലമ്പുര്‍ ആദിവാസി കോളനിയില്‍ മരിച്ചു
ജീവിക്കുന്നു. താര ലീലയില്‍ മുങ്ങിയ മാധ്യമ ചര്‍ച്ചകള്‍ കാണാതെ പോകുന്ന ഈ
നാനൂറോളം മനുഷ്യ ജീവന് ആഹ്വാനങ്ങളിലൂടെ എങ്കിലും നീതി ലഭിക്കുവാന്‍ ഏതു
പൊതു തെരഞ്ഞെടുപ്പ് വരെ ആണ് അവര്‍ കാത്തിരിക്കേണ്ടത്? പ്രസ്താവനകളില്‍
ഒതുങ്ങുന്ന വികസനവും, അവകാശങ്ങളും ജനങ്ങള്‍ പ്രഖ്യാപനങ്ങള്‍ ആക്കി
മാറ്റുന്ന കാലം അതി വിദൂരമല്ല.