Image

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ 6ന്

ജീമോന്‍ റാന്നി Published on 02 October, 2017
എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ 6ന്
ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു മലയാളി ക്രിസ്ത്യന്‍ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ മുന്‍ നേതാക്കളുമൊന്നിച്ചുള്ള ഒരു ഫെല്ലോഷിപ്പ് ഡിന്നര്‍ ഒക്ടോബര്‍ മാസം 6-ാം തീയതി ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിനില്‍ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു ഭാഗം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതായിരിക്കുമെന്നു പ്രസിഡന്റ് ഫാ.ജോണ്‍ തോമസും സെക്രട്ടറി തോമസ് ജേക്കബും അറിയിച്ചു. ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്കായി ശ്രീ.പി.വി.വര്‍ഗീസ് കണ്‍വീനര്‍ ശ്രീ.സുരേഷ് ജോണ്‍, ശ്രീ.ജോര്‍ജ് തോമസ്, ശ്രീ.ജോണ്‍ താമരവേലില്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക