Image

ലാന അവാര്‍ഡ് ജോണ്‍ മാത്യു, ജയന്ത് കാമിച്ചേരില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളംഎന്നിവര്‍ക്ക്

പി പി ചെറിയാന്‍ Published on 02 October, 2017
ലാന അവാര്‍ഡ് ജോണ്‍ മാത്യു, ജയന്ത് കാമിച്ചേരില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളംഎന്നിവര്‍ക്ക്
ന്യൂയോര്‍ക്ക്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സാഹിത്യ അക്കാദമി മികച്ച സാഹിത്യകൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷാജന്‍ ആനിത്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ കമ്മിറ്റിയാണ് ക്രുതികള്‍തിരഞ്ഞെടുത്തത്.

നോവല്‍ വിഭാഗത്തില്‍ ജോണ്‍മാത്യുരചിച്ച ഭൂമിക്കു മേലൊരു മുദ്രയും ചെറുകഥ വിഭാഗത്തില്‍ ജയന്ത് കാമിച്ചേരിലിന്റെ കുമരകത്ത് ഒരു പെസഹായും കവിതാവിഭാഗത്തില്‍ അബ്ദുല്‍ പുന്നയൂര്‍ക്കളം രചിച്ച മീന്‍കാരന്‍ ബാപ്പയുമാണ്അവാര്‍ഡിനര്‍ഹമായത്.

ഒക്ടോബര്‍ 6,7,8 തീയതികള്‍ നടക്കുന്ന ലാനാ ദേശീയ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ജെ.മാത്യൂസ് പത്രകുറിപ്പിലൂടെ അറിയിച്ചു. 
ലാന അവാര്‍ഡ് ജോണ്‍ മാത്യു, ജയന്ത് കാമിച്ചേരില്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളംഎന്നിവര്‍ക്ക്
Join WhatsApp News
ഡോക്ടർ കോശി ചാണ്ടി 2017-10-02 18:22:20
അബ്ദുൽ, ജയൻ, ജോൺ മാത്യു, അഭിനന്ദനങ്കൽ.    നിങ്കൾക്കു  കിട്ടുന്ന  സമ്മാന  തുകയിൽ  നിന്ന്  ഒരു ൽ നല്ല  അംശം  നിങ്ങളെ  വളർത്തി  വലിതാക്കിയ  ലിറ്റററി  സംഘടനകൾക്കും  കൊടുക്കണം  എന്ന്  അപേക്ഷിക്കുന്നു. 
വക്രദൃഷ്ടി 2017-10-02 22:05:31
കാശു കൊടുത്തായിട്ടായിരിക്കുമല്ലോ അവാർഡ് കിട്ടിയത്. ഇനിയും കാശ് കൊടുക്കണം എന്ന് പറയുന്നതിന്റ യുക്തി മനസിലാക്കുന്നില്ല . എന്താ നിങ്ങൾ ലാനയുടെ ഏജന്റാണോ ? ആർത്തി ഒരിക്കലും നല്ലതല്ല 

Sudhir Panikkaveetil 2017-10-03 09:45:12
സ്വന്തം പേര് വയ്ക്കാതെ അപവാദങ്ങളും ഊഹാപോഹങ്ങളും എഴുതി വിടുന്നത് നന്മയല്ല. ആരും വായിക്കിയില്ലെന്ന ഉറപ്പിന്മേൽ ആണെങ്കിലും അത് നല്ലതാണോ? എന്തിനാണ് എഴുത്തുകാരെ പുച്ഛിക്കുന്നത്.?അഥവാ എന്ത് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ സ്വന്തം പേര് വച്ച് എഴുതുക. എന്തിനു ഭയക്കുന്നു? 
നിർവ്യാജൻ 2017-10-03 14:33:25
പേര് വച്ച് കള്ളത്തരം പറയുന്നതോ അതോ പേര് വയ്ക്കാതെ സത്യം പറയുന്നതോ ശരി സുധീർ സാറേ ?  സാഹിത്യ അക്കാർഡമി അവാർഡ് വാങ്ങാൻ 30,000 ഡോളറുവരെ കൊടുക്കാൻ തയാറായി നടക്കുന്ന മലയാളി സാ -ഹത്യ കാരന്മാരെ കുറിച്ചും പണം കൊടുത്ത് സാ -ഹത്യ കൃതികൾ സൃഷ്ട്ടിക്കുന്നവരെകുറിച്ചും അമേരിക്കയിലെ പേരുകേട്ട സാ-ഹത്യ കാരന്മാരും കാരികളും പേര് വച്ച് എഴുതി കണ്ടിട്ടുണ്ട്. വലിയൊരു നന്മക്കായി ചെറിയൊരു തിന്മ ചെയ്യുന്നത്തിൽ തെറ്റില്ല എന്ന് ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞിട്ടുണ്ട്.  അവാർഡ് കൊടുക്കുന്നവർ സാധാരണ പുസ്തകം വായിക്കാറില്ല.  ഒരായിരം അവാർഡ് കിട്ടിയാലും എഴുതുന്നതിൽ കഴമ്പില്ലെങ്കിൽ അവാർഡും പൊന്നാടയും അലമാരയിൽ ഇരിക്കും പുസ്തകം നശിച്ചുപോകും.  അവാർഡ് വാങ്ങുന്നവരെ വളരെ സംശയത്തോടെയാണ് ഞങ്ങൾ വ്യാജന്മാർ കാണുന്നത്.   അതുകൊണ്ടു വ്യാജന്മാരെ ഒതുക്കാം എന്ന് വിചാരിക്കണ്ട . പലരൂപത്തിലും ഭാവത്തിലും ഞങ്ങൾ വരും.  എനിക്ക് അവാർഡ് വേണ്ട എന്ന് ഇവരെക്കൊണ്ട് ഞങ്ങൾ വിളിച്ചു പറയിക്കും .   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക