Image

പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ മരണം: പീഡനം നടന്നിട്ടില്ലെന്ന്‌

Published on 08 March, 2012
പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ മരണം: പീഡനം നടന്നിട്ടില്ലെന്ന്‌
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുടെ മരണം പീഡനം മൂലമല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. വട്ടപ്പാറ വേറ്റിനാട്‌ ചിറക്കൊണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായര്‍ - ജയകുമാരി ദമ്പതികളുടെ മകളായ ആര്യയെ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ വീ ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ്‌. കൊലപാതം സാമ്പത്തിക ലാഭത്തിനുവേണ്ടിയാണെന്ന്‌ കരുതുന്നതായും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരംകന്യാകുളങ്ങര ഗവ. ഗേള്‍സ്‌ എച്ച്‌എസ്‌എസ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായിരുന്നു. ആര്യയുടെ കൊലപാതം അന്വേഷിക്കുമെന്നും അതിനുവേണ്ടി സി.ഐയെ ചുമലയേല്‍പിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക