Image

മാര്‍ത്തോമാ ശ്ലീഹ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു

ബ്രിജിറ്റ് ജോര്‍ജ് Published on 02 October, 2017
മാര്‍ത്തോമാ ശ്ലീഹ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്ടോബര്‍ 1 ഞായറാഴ്ച രാവിലെ 11 മണിയുടെ വി. കുര്‍ബാനയോടനുബന്ധിച്ച് വി. വിന്‍സെന്റ് ഡി പോളിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. സെന്റ് തോമസ് രൂപതയുടെ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

കത്തോലിക്കാസഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന്റെ പ്രാധാന്യം അച്ഛന്‍ വിശദീകരിക്കുകയും വെല്ലുവിളികളുടെ സമയങ്ങളിലും സുവിശേഷപരമായി ദൈവത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍  അസാധ്യമായി ഒന്നുമില്ലെന്നും പറഞ്ഞു.    പാവങ്ങള്‍ക്കുവേണ്ടി സമ്പാദ്യം മുഴുവനും പങ്കുവയ്കുകയും അവരെ സഹായിക്കുന്നതിനായി ജീവിതം മാറ്റിവയ്ക്കുകയും ചെയ്ത വി. വിന്‍സെന്റ് ഡി പോളിനെ കാരുണ്യത്തിന്റെ വിശുദ്ധനായിട്ടാണ് കണക്കാക്കുന്നത്. ഒരു ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന പുരോഹിതന്‍ കൂടിയായിരുന്നു വി. വിന്‍സെന്റ് ഡി പോള്‍.

ഈ വിശുദ്ധന്റെ മാതൃകയനുസരിച്ച് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന   വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അനേകം പാവങ്ങളുടെ കണ്ണീരൊപ്പുവാന്‍ സഹായിക്കുന്നു. ഈ ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് ഈ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. പോളി വത്തിക്കളത്തിന്റെ നേതൃത്വത്തില്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുര ഗാനങ്ങള്‍ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, അല്മായശുസ്രൂഷികള്‍, കൈക്കാരന്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി, സ്‌നേഹവിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.


Join WhatsApp News
നാരദന്‍ 2017-10-02 06:32:18
ഇതില്‍ മാര്‍ത്തോമ  സ്ലീഹയെ kaanuന്നില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക