Image

ഗാന്ധിജി (കവിത - ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 02 October, 2017
ഗാന്ധിജി  (കവിത - ഫൈസല്‍ മാറഞ്ചേരി)
ഒരു വെടിയുണ്ടയില്‍ ജീവന്‍ വെടിഞ്ഞ ഗാന്ധി

സഹനം കൊണ്ട് സമരം ചെയ്ത് ഇന്ത്യയെ പിടിച്ചടക്കിയ ഗാന്ധി

അധികാരം കൈവെള്ളയില്‍ വന്നപ്പോള്‍ ആശ്രമത്തിലേക്ക് പോയ ഗാന്ധി

സവര്‍ണ്ണന്റെ ബൂട്ടുകൊണ്ട് പല്ല് പോയ അവര്‍ണനാം ഗാന്ധി

ഇന്ന് തെരുവില്‍ ക്രയവിക്രയം ചെയ്യുന്ന നോട്ടിലെ ഗാന്ധി

മനുഷ്യര്‍ തെരുവില്‍ തല്ലി മരിക്കും നേരം ഓടിയെത്തിയ ഗാന്ധി

എന്റെ രാഷ്ട്ര പിതാവാണു ഗാന്ധി
എന്റെ ആത്മാവിലുറങ്ങുന്ന ഗാന്ധി
ചിന്തയില്‍ നിന്ന് ചിതയിലേക്ക് പോയ ഗാന്ധി
ഇന്ന് ചിന്തയില്ലാതെ നടക്കുന്ന ഗാന്ധിയര്‍ക്കും വേണ്ട ഗാന്ധി

ഇനിയും കാന്തി പോയൊരു ഇന്ത്യയെ ക്രാന്തി കൂട്ടുവാന്‍ എന്നുവരും മറ്റൊരു ഗാന്ധി

കണ്ണടയും മുമ്പേ ജനങ്ങള്‍ പടവെട്ടി മരിക്കും മുന്നേ ഈ മണ്ണിനെ പടവെട്ടി പിടിക്കാന്‍ എനിക്കുമാവണം ഗാന്ധി

കാന്തി പോയി ഭ്രാന്തിയായൊരിന്ത്യയെ നയിക്കുവാന്‍ ഉയര്‍ത്തെഴുന്നേല്‍ക്കണം ഒരുപാട് ഗാന്ധിമാര്‍
 
ഒരു വെടിയുണ്ടയില്‍ ജീവന്‍ വെടിഞ്ഞവന്‍ ഗാന്ധി

സഹനം കൊണ്ട് സമരം ചെയ്ത് ഇന്ത്യയെ പിടച്ചടക്കിയ ഗാന്ധി !



ഗാന്ധിജി  (കവിത - ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക