Image

ഫൊക്കാനയുടെ 2017 ലെ ജനറല്‍ ബോഡി മീറ്റിംഗ് ഒക്ടോബര്‍ 7-ാം തീയതി ഫിലാഡല്‍ഫിയയില്‍.

ബ്രിജിറ്റ് ജോര്‍ജ് Published on 02 October, 2017
ഫൊക്കാനയുടെ  2017 ലെ  ജനറല്‍ ബോഡി മീറ്റിംഗ് ഒക്ടോബര്‍  7-ാം  തീയതി ഫിലാഡല്‍ഫിയയില്‍.
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ  മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ  ഈ  വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ് 2017 ഒക്ടോബര്‍  7-ാം   തീയതി രാവിലെ പത്തുമണി മുതല്‍   ഫിലാഡല്‍ഫിയയിലെ അതിഥി റെസ്‌റ്റോറന്റില്‍ (Ateethi Restaurant, 9321 Krewstown Road,Philadelphia, PA 19115) വെച്ച് കുടുന്നുതാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു  എല്ലാ  അമേരിക്കന്‍ മലയാളികള്‍ക്കും  അഭിമാനിക്കാവുന്ന  വസ്തുതയാണ്.

 പ്രസ്തുത മീറ്റിങ്ങില്‍ എല്ലാ  അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, പ്രവിയസ് പ്രസിഡന്റ്, പ്രതിനിധികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങി യവര്‍  പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക്  കാലാനുശ്രതമായ  മാറ്റങ്ങള്‍ വരുത്തുന്നതും ,  ഭാവി പരിപാടികള്‍ക് അന്തിമ രൂപംനല്കുന്നതും  ആണ് എന്ന് പ്രസിഡന്റ് തമ്പി ചാക്കോ ,  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോര്‍ജി വര്‍ഗിസ്  എന്നിവര്‍  അറിയിച്ചു.

 നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അതിനുകാരണം വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസികളെ ഒന്നിച്ചു കൊണ്ടു പോകാന്‍ ഫൊക്കാനക്കാകുന്നു എന്നതാണ്. മത സംഘടനകളുടെ കടന്നുകയറ്റത്തില്‍  ഇന്ന് പല മലയാളീ  സംഘടനകള്‍ക്കും മുന്നോട്ടു പോകാനാനാവുന്നില്ല എന്നത് ഒരു സത്യം ആണ്.

സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.

ഈ  വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും  സ്വാഗതം  ചെയുന്നതായി  തമ്പി ചാക്കോ പ്രസിഡന്റ് ;  ഫിലിപ്പോസ് ഫിലിപ്പ്‌സെക്രട്ടറി, ട്രഷര്‍ , ഷാജി വര്‍ഗിസ് ; ജോയ് ഇട്ടന്‍എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്‌വൈസ് പ്രസിഡന്റ്;  ഡോ. മാത്യു വര്‍ഗീസ്അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്അഡീഷണല്‍ അസോ. സെക്രട്ടറി; ഏബ്രഹാം കളത്തില്‍ അസോ. ട്രഷറര്‍; സണ്ണി മറ്റമന അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍  ജോര്‍ജി വര്‍ഗിസ്, ഫൗണ്ടഷന്‍ ചെയര്‍മാന്‍ പോള്‍  കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ്    വൈസ് ചെയര്‍മാന്‍ ലീലാ  മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി  ടെറന്‍സണ്‍ തോമസ്  തുടങ്ങിയവര്‍  അറിയിച്ചു.


Join WhatsApp News
അണ്ണാറക്കണ്ണൻ 2017-10-02 18:55:31
അണ്ണാറക്കണ്ണനും  തന്നാലായത്  എന്നാണല്ലോ. ഫൊക്കാന  ഫോമാ  നേതാക്കളെ  ഒരു സംഗതി  പറയാം. " ഇവിടെ മത സംഘടനകളുടെ  കടന്നു  കയറ്റം" നിങ്ങളെ  ശോഷിപ്പിക്കുന്നു"  എന്ന്  നിങ്ങൾ തന്നെ  പറയുന്നു .  എന്നാൽ  ആ  മതത്തെയും  ആ മത സംഘടനകളെയും   വളർത്തുന്നതും  ഈ പറയുന്ന  നിങ്ങൾ  തന്നെയാണ് .  നിങ്ങൾ  പള്ളിയിൽ  നിന്നും  അമ്പലത്തിൽ  നിന്നും  പാനലുണ്ടാക്കി  ആ അടിസ്ഥാനത്തിൽ  നിന്നു തന്നെ  ഈ സെക്കുലർ  മലയാളീ  സംഘടനകളിൽ  കയറി  കുത്തിയിരിക്കുന്നു.  എന്നിട്ടു  ഈ സെക്കുലർ  സംഘടന  പരിപാടികളിൽ  ഉൽകടനം  നടത്താനും,  സ്പീച്  നടത്താനും  പള്ളിയിൽ  അച്ചന്മാരെയും  അമ്പല പുജാരികളായും  വിളിക്കുന്നു.  ജനം  അവരുടെ  ഒക്കെ  പ്രസംഗം 
കേട്ട്  മടുത്തിരിക്കുകയാണ് .  എന്നിട്ടു  ചുമ്മാ  കിടന്നു  കരയുകയാണ് . കഷ്ട്ടം.  നിങ്ങൾ സെക്കുലർ  പ്രസംഗകരേ, സാംസ്‌കാരിക  പ്രവർത്തകരെ , പത്ര മാധ്യമ  പ്രവർത്തകരെ  വിളിച്ചു അവര്ർക്ക്  പ്രസംഗിക്കാൻ  അവസരം  കൊടുക്ക് . ചുമ്മാ നിങ്ങളുടെ  സില്ബന്ധികളായും , പഴയ  ഫൊക്കാന  ഫോമാ  പ്രെസിഡെന്റ്സ്  കളെയും പിടിച്ചു  സ്ഥിരം  വേദിയിൽ  ഇരുത്തിയാൽ പോരാ. സംഗതി  ജനകീയമാകണം . മതവൽക്കരണം  നിങ്ങൾ  തന്നെ  നിറുത്തനം. 

 എന്ന്  ഈ പാവം അണ്ണാൻകുഞ്. എന്നൈ   പിടിച്ചു  മതക്കാരും വലിയ  നേതാക്കളും  വറക്കുമായിരിക്കും.  എന്നാലും  പേടിയില്ല.   
നാരദന്‍ 2017-10-02 19:56:15
.
ഈ ഫോട്ടോയില്‍ കാണുന്നവര്‍ എല്ലാവരും അദികാരം  ഒഴിയു .
അപ്പോള്‍  സംഘടന  നന്നാവും .
നിങ്ങള്‍ , നിങ്ങള്‍ ആണ്  പ്രസ്നകാര്‍ .
Kirukkan Vinod 2017-10-03 07:36:22
Totally agree with Naradan. We have been seeing these same faces in FOKANA since decades! Bring some energetic youth leaders to the leadership levels and only the youth know how and what to do the future generations. Shame on you self declared leaders!

There will be lot of questions raised in General Council and non Caste or Religion leaders can be on top of FOKANA. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക