Image

എംബസി സ്‌ഫോടനം: പത്രപ്രവര്‍ത്തകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു

Published on 08 March, 2012
എംബസി സ്‌ഫോടനം: പത്രപ്രവര്‍ത്തകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു
ന്യൂഡല്‍ഹി: ഇസ്രയേലിന്റെ എംബസി വാഹനത്തില്‍ സ്‌ഫോടനം നടന്നതുമായി ബന്ധപ്പെട്ട്‌ സ്വതന്ത്ര പത്രപ്രവര്‍ത്തകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. മുഹമ്മദ്‌ അഹ്മദ്‌ കാസ്‌മി (50)യാണ്‌ അറസ്റ്റിലായത്‌. മൂന്നാഴ്‌ച മുമ്പ്‌ നടന്ന കേസില്‍ സംശയിക്കുന്ന പ്രധാന പ്രതിയുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്നാണ്‌ പൊലീസിന്റെ കണ്ടെത്തല്‍.

കാസ്‌മിയെ ചോദ്യം ചെയ്യുന്നതിന്‌ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സ്‌ഫോടനം ആകസ്‌മികമല്ലെന്നും വ്യക്തമായി ആസൂത്രണം ചെയ്‌തതാണെന്നും പൊലീസ്‌ വിശദീകരിച്ചു. കാസ്‌മിയെ ദിവസങ്ങള്‍ക്കു മുമ്പു തന്നെ പൊലീസ്‌ പിടികൂടിയിരുന്നുവെന്നാണ്‌ സൂചന. കോടതിയില്‍ ഹാജരാക്കിയ കാസ്‌മിയെ 20 ദിവസം പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക