Image

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 3 അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്

Published on 02 October, 2017
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം 3  അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക്
സ്റ്റോക്ഹോം: 2017 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജഫ്രി ഹാള്‍, മൈക്കേല്‍ റോസ്ബാഷ്, മൈക്കേല്‍ യങ് എന്നിവര്‍ക്ക് ലഭിച്ചു .

ജൈവഘടികാരത്തെ (Biological clock) നിയന്ത്രിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. 90 ലക്ഷം സ്വീഡിഷ് ക്രോണര്‍ (1100000 ഡോളര്‍) ആണ് സമ്മാനത്തുക. 

ഈച്ചകളില്‍ (fruit flies) നടത്തിയ പഠനത്തില്‍ ഒരു പ്രത്യേക ജീന്‍ ആണ് അവയുടെ ദൈനംദിന പ്രവൃത്തികളെ നിയന്ത്രിക്കുന്നതെന്ന് സംഘം കണ്ടെത്തിയിരുന്നു. 

രാത്രിസമയത്തും പകല്‍ സമയത്തും സ്വയം ക്രമീകരിക്കാന്‍ ജീന്‍ ഇവയെ പ്രാപ്തമാക്കുന്നു.

മനുഷ്യന്‍ അടക്കം എല്ലാ ജീവജാലങ്ങളിലും ജീന്‍ പ്രവര്‍ത്തിക്കുന്നത് സമാന രീതിയിലാണെന്നും ഇവരുടെ പഠനം തെളിയിച്ചിരുന്നു.

ബ്രാന്‍ഡിസ്, മസാച്ചുസെറ്റ്സ് യൂണിവേഴ്സികളില്‍ ഗവേഷകനായിരുന്നു ജഫ്രി ഹാള്‍. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു മൈക്കേല്‍ റോസ്ബാഷ്. ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനാണ് മൈക്കേല്‍ യങ്. 

3 American scientists win Nobel in Medicine for decoding body clock 


Stockholm, Oct 2 (IANS) Three American scientists have won the 2017 Nobel Prize in Physiology or Medicine for unravelling secrets of how the body's internal clock or circadian rhythm works -- a discovery that will help doctors understand the mechanism behind sleep patterns, hormone release, blood pressure and body temperature.

Jeffrey C. Hall, Michael Rosbash and Michael W. Young were able to peek inside the human biological clock and elucidate its inner workings, the Nobel Prize committee said in a statement here on Monday.

The winners will share a prize of 825,000 British pounds.

"Their discoveries explain how plants, animals and humans adapt their biological rhythm so that it is synchronised with the Earth's revolutions," said the Nobel Assembly at Sweden's Karolinska Institutet.

The research conducted on fruit flies isolated the "period" gene that controls the normal daily biological rhythm. This gene contained instructions for making a protein called "PER". As levels of "PER" increased, it turned off its own genetic instructions.

"PER" protein was found to accumulate in the cell during the night but degraded during the day. Thus, "PER" protein levels oscillate over a 24-hour cycle, in synchrony with the circadian rhythm.

Chronic misalignments in this clock, as a result of our lifestyle and our external environment, is associated with increased risk for various diseases as well as the temporary disorientation of jet lag that travellers experience while shifting between different time zones.

The scientists also discovered a gene called "timeless" and Young found one called "doubletime", both the genes affecting the stability of "PER".

Hall was born in New York, Rosbash in Kansas City, and they both worked at Brandeis University. In 2002, Hall became associated with the University of Maine.

Michael Young was born in Miami and worked at Rockefeller University in New York.

The Nobel prize in Medicine last year was won by Yoshinori Ohsumi, a Japanese cell biologist, for discovering the process called "autophagy" in which cells destroy and recycle cellular components. 

Join WhatsApp News
Professor Kunjappu 2017-10-02 09:40:13

സമ്മാനിതരായ എല്ലാ വൈദ്യശാസ്ത്ര ഗവേഷകര്‍ക്കും (നാട്ടുകാരെന്ന് പ്രത്യേകം പറയേണ്ടല്ലോ!) എന്‍റെ അഭിനന്ദനം!

ഭാവിയില്‍ ജെറ്റ്ലാഗിനും ക്രമരഹിതമായ നിദ്രാചക്രത്തിനും ഫലപ്രദമായ മരുന്നും മറുമരുന്നും കണ്ടുപിടിക്കാന്‍ ഈ അറിവ് ജൈവരസതന്ത്രജ്ഞരെ പ്രാപ്തരാക്കുമെന്ന് ആശിക്കാം! 


Dr. KUNJAPPU

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക