Image

വിക്രം-തൃഷ ടീമിന്റെ സാമി 2

Published on 02 October, 2017
വിക്രം-തൃഷ ടീമിന്റെ  സാമി 2

ബോക്‌സ്‌ഓഫീസ്‌ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ സാമിയുടെ രണ്ടാംഭാഗമൊരുങ്ങുന്നു. സിങ്കം 3യുടെ വിജയത്തിനുശേഷം, സാമി ആദ്യമൊരുക്കിയ ഹരിതന്നെയാണ്‌ രണ്ടാംഭാഗമൊരുക്കുന്നതും. ചെന്നൈയില്‍ ചിത്രത്തിന്റെ പൂജ തുടങ്ങി. വിക്രമും തൃഷയും തന്നെയാണ്‌ പ്രധാന വേഷത്തില്‍. ഗൌതംമേനോന്റെ ധ്രുവനച്ചത്തിരത്തില്‍ അഭിനയിക്കുകയാണ്‌ വിക്രമിപ്പോള്‍.

കീര്‍ത്തി സുരേഷും സാമി 2ല്‍ പ്രധാന കഥാപാത്രമാകും. ബോബി സിന്‍ഹയാണ്‌ വില്ലന്‍. പ്രഭു, ഡല്‍ഹി ഗണേഷ്‌, ജോണ്‍ വിജയ്‌, സൂരി എന്നിവരുമുണ്ട്‌. ദേവിശ്രീപ്രസാദാണ്‌ സംഗീതം. 'ഇരുമുഗന്‍' നിര്‍മിച്ച തമീന്‍സ്‌ ഫിലിംസാണ്‌ നിര്‍മാണം. തിരുനല്‍വേലി, ചെന്നൈ, ഡല്‍ഹി, ആഗ്ര, ജയ്‌പുര്‍, കേരളം എന്നിവിടങ്ങളിലാണ്‌ ചിത്രീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക