Image

കോണ്‍ഗ്രഷണല്‍ ഉച്ചയൂണും, ഇന്ത്യന്‍ എംബസി അത്താഴ വിരുന്നും ഒക്‌ടോബര്‍ 5-ന്

സുധാ കര്‍ത്താ Published on 02 October, 2017
കോണ്‍ഗ്രഷണല്‍ ഉച്ചയൂണും, ഇന്ത്യന്‍ എംബസി അത്താഴ വിരുന്നും ഒക്‌ടോബര്‍ 5-ന്
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ വംശജരുടെ ആവശ്യങ്ങള്‍ പങ്കുവെയ്ക്കാനും ആനുകാലിക അമേരിക്കന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ വിലയിരുത്താനും സഹായമാക്കുവാന്‍ ഒക്‌ടോബര്‍ അഞ്ചിന് വാഷിംഗ്ടണ്‍ ഡി.സിയില്‍ കോണ്‍ഗ്രഷണല്‍ ലഞ്ച് സംഘടിപ്പിക്കുന്നു. ക്യാപ്പിറ്റോള്‍ ഹില്ലില്‍ 2043- ാം നമ്പര്‍ ഹാളിലാണ് 11 മണി മുതല്‍ 3 മണി വരെ ജനപ്രതിനിധികളുമായുള്ള ഈ ഉച്ചയൂണ് ഒരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രഷണല്‍ ലഞ്ചിനു തുടര്‍ച്ചയായി 3 മണിക്ക് വൈറ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഒരു മാധ്യമ പ്രസ്താവന നടത്തുന്നതാണ്. അതിനുശേഷം വൈകിട്ട് 6 മണിയോടെ വാഷിംഗ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി ഒരുക്കുന്ന അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.

എന്‍.എഫ്.ഐ.എ മുന്‍ പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിലാണ് ഈ പരിപാടികളെല്ലാം തയാറിക്കിയിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് നിരവധി നേതാക്കളാണ് ഇന്ത്യന്‍ പ്രവാസികളെ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യ കോക്കസിലുള്ള കോണ്‍ഗ്രസ്- സെനറ്റ് അംഗങ്ങള്‍ക്കു പുറമെ നിരവധി യു.എസ് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യന്‍ വംശജരുള്‍പ്പെടുന്ന കുടിയേറ്റ സമൂഹത്തിന് ആകമാനം ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് - സെനറ്റ് സഭകള്‍, നമ്മുടെ സമൂഹത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ആവശ്യമായ പങ്കുവഹിക്കുന്നവരാണ്. ഇമിഗ്രേഷന്‍, വിസയുടെ എണ്ണം പങ്കുവെയ്ക്കല്‍, ജോലി സാധ്യതകള്‍, യു.എസ് - ഇന്ത്യ വാണിജ്യം തുടങ്ങി നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടുവാന്‍ ഈ വേദി ഉപകരിക്കും. ഒരു ദിവസം തന്നെ നടക്കുന്ന ഈ മൂന്നു വേദികളും ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയിലെത്തിക്കുവാന്‍ അര്‍ത്ഥവത്തായ മുതല്‍ക്കൂട്ടാകുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുധാ കര്‍ത്താ 267 575 7333, പാര്‍ത്ഥസാരഥി പിള്ള 301 935 5321.
കോണ്‍ഗ്രഷണല്‍ ഉച്ചയൂണും, ഇന്ത്യന്‍ എംബസി അത്താഴ വിരുന്നും ഒക്‌ടോബര്‍ 5-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക