Image

മരണ സംഖ്യ ഉയര്‍ന്നേക്കും; പരുക്കേറ്റത് 425 പേര്‍ക്ക്; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; ഐ.എസ്. ഉത്തരവാദിത്തം ഏറ്റു

Published on 02 October, 2017
മരണ സംഖ്യ ഉയര്‍ന്നേക്കും; പരുക്കേറ്റത് 425 പേര്‍ക്ക്; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; ഐ.എസ്. ഉത്തരവാദിത്തം ഏറ്റു
ലാസ് വേഗസ്: ലാസ് വേഗസ് മണ്ഡലെ ബെ ഹോട്ടല്‍ ആന്‍ഡ് കാസിനോയിലെ ഓപ്പണ്‍ എയര്‍ തീയറ്ററില്‍ നടന്ന കൂട്ടക്കുരുതിയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെട്ടതായി വിവരമില്ലെന്നു കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് പന്തളം ബിജു തോമസ് അറിയിച്ചു. കാസിനോയില്‍ ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

മരണ സംഖ്യ 60-ല്‍ കൂടുമെന്നാണു ഇപ്പോള്‍ പറയുന്നത്. 425 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലും നാലു പ്രധാന ആശുപതികളിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാ നഴ്‌സുമാരെയും അടിയന്തര ജോലിക്കായി വിളിപ്പിച്ചിട്ടുണ്ട്.

സ്റ്റീഫന്‍ പാഡോക്ക് (64) മാത്രമല്ല കൊലയാളി എന്നു കരുതുന്നുണ്ട്. അയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് അതിക്രമത്തില്‍ പങ്കുണ്ടോ, എന്തു കൊണ്ടു വെടി വയ്പ് നടന്നു തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല.

 പാഡൊക്ക് സ്വയം വെടി വച്ചു മരിച്ചുവെന്നാണു കരുതുന്നത്. 10 റൈഫിള്‍ അയാളുടെ 32-ം നിലയിലെ റൂമില്‍ നിന്നു കണ്ടെടുത്തു. നെവാദയിലെ മെസ്‌കിറ്റില്‍ ആണു  പാഡൊക്ക് താമസിച്ചിരുന്നത്. പൈലറ്റ് ലൈസന്‍സ് ഉണ്ട്. മുന്‍പ് ഒരു കുറ്റക്രുത്യത്തിലും ഉള്‍പ്പെട്ടിട്ടില്ല.

അക്രമത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക്ക് സ്റ്റേറ്റ് ഏറ്റെടുത്തു. അക്രമി എതാനും നാള്‍ മുന്‍പ് ഇസ്ലാമില്‍ ചേര്‍ന്നുവെന്ന് ഐ.എസ് വക്താവ് അവകാശപ്പെട്ടു

രാത്രി പത്തരയോടെയാണു അമേരിക്കയെ ഞെട്ടിച്ച സംഭവം. പാഡോക്ക് 28-നു മുതല്‍ റും എടുത്ത് ഹോട്ടലില്‍ താമസിക്കുകയായിരുന്നു

കസിനോയുടെ ഗ്രൗണ്ടില്‍ മധ്യത്തിലായാണു സ്റ്റേജ്. നാട്ടിലെ ഗുസ്തി ഗ്രൗണ്ടിലെന്ന പോലെ ആളുകള്‍ ചുറ്റും ഇരിക്കും. ഏതാനും ദിവസമായി നടക്കുന്ന കണ്ട്രി മ്യൂസിക് ഫെസ്റ്റിവലില്‍ ടിക്കറ്റെടുത്ത് ആണു ജനങ്ങള്‍ കയറിയത്. പലരും ഹോട്ടലില്‍ തന്നെ താമസിച്ചു വരികയായിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നു വന്നവരാണു മിക്കവരും
മരിച്ചവരില്‍ കാലിഫോര്‍ണിയയില്‍ നിന്നു വന്ന രണ്ടു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസര്‍മാരുമുണ്ട്. സംഗീത കച്ചേരി നടത്തിയവര്‍ സുരക്ഷിതരാണ്.

പെട്ടെന്നുണ്ടായ വെടി വയ്പില്‍ അലമുറയിട്ടു പായുന്ന ജനത്തിന്റെ ദ്രുശ്യങ്ങള്‍ പലരും യൂടുബിലും മറ്റും അപ്ലോഡ് ചെയ്തിട്ടുണ്ട്. ഹ്രുദയ ഭേദകമായ രംഗങ്ങളാണു അവിടെ അരങ്ങേറിയത്
മരണ സംഖ്യ ഉയര്‍ന്നേക്കും; പരുക്കേറ്റത് 425 പേര്‍ക്ക്; ഇന്ത്യാക്കാര്‍ സുരക്ഷിതര്‍; ഐ.എസ്. ഉത്തരവാദിത്തം ഏറ്റു
ABC
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക