Image

നൂറു കോടി ബഡ്ജറ്റില്‍ പി ടി ഉഷയുടെ സിനിമ

Published on 02 October, 2017
നൂറു കോടി ബഡ്ജറ്റില്‍ പി ടി ഉഷയുടെ സിനിമ

പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്ത മുന്‍പ് വന്നതാണ്. മലയാളത്തിനു പുറമെ ഹിന്ദിയിലും, ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ പയ്യോളി എക്‌സ്പ്രസ് ആകുന്നത് ബോളിവുഡ് നായിക പ്രിയങ്ക ചോപ്രയാണ്.

പി.ടി. ഉഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായകയായ രേവതി വര്‍മ്മയാണ്. എ.ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് പയ്യന്നൂര്‍ സ്വദേശി ഡോ. സജീഷ് സര്‍ഗം തിരക്കഥ ഒരുക്കുന്നു. നൂറു കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. നേരത്തേ ഇന്ത്യയുടെ ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന സിനിമയിലും പ്രിയങ്കയായിരുന്നു നായിക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക