Image

അവതാറിന്റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി

Published on 02 October, 2017
അവതാറിന്റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി

ലോകപ്രശസ്ത സിനിമ അവതാറിന്റെ രണ്ടും മൂന്നും നാലും അഞ്ചും ഭാഗങ്ങളുടെ ചിത്രീകരണം തുടങ്ങി. മാന്‍ഹട്ടന്‍ ബീച്ചിലാണ് ആദ്യ ചിത്രീകരണം തുടങ്ങിയത്. ഒരുബില്യണ്‍ (6550 കോടി രൂപ) ഡോളറാണു ചെലവു പ്രതീക്ഷിക്കുന്നത്. മാധ്യമകുത്തകയായ മര്‍ഡോക്കിന്റെ 21 സെഞ്ചുറി ഫോക്‌സ് ആണു പണം മുടക്കുന്നത്.

2009ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം ലോകത്തേറ്റവും കൂടുതല്‍ പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു. ജെയിംസ് കാമറൂണിന്റെ ഏറ്റവും ചെലവേറിയ ചിത്രംകൂടിയായിരുന്നു ഇത്. ത്രിഡിയിലും അല്ലാതെയും ഇറങ്ങിയ ചിത്രം 2.7 ബില്യണ്‍ യുഎസ് ഡോളറാണു നേടിയത്. കാമറൂണിന്റെ തന്നെ ടൈറ്റാനിക്, സ്റ്റാര്‍വാര്‍സ് എഎന്നിവ 2 ബില്യണ്‍ യുഎസ് ഡോളര്‍ വീതമായിരുന്നു നേടിയത്. പഴയ നടീനടന്മാരായ സാം വര്‍ത്തിങ്ടണ്‍, സോ സല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗോര്‍ണി വീവര്‍ എന്നിവര്‍ക്കൊപ്പം പുതുതായി ക്ലിഫ് കര്‍ട്ടിസ്, ഊനാ ചാപ്ലിന്‍ എന്നിവയും അഭിനയിക്കും. രണ്ടാം ഭാഗമായ അവതാര്‍ 2, 2020ല്‍ തിയേറ്ററുകളിലെത്തും. ഒരുവര്‍ഷത്തിനുശേഷം അവതാര്‍ 3 യും 2024,25 വര്‍ഷങ്ങളില നാലും അഞ്ചും ഭാഗങ്ങളും പുറത്തിറക്കും.

ഓരോ സിനിമയ്ക്കുമായി ശരാശരി 250 ദശലക്ഷം യുഎസ് ഡോളറാണു നീക്കിവയ്ക്കുന്നത്. ആദ്യ സിനിമയ്ക്കു കിട്ടിയ പണം തന്നെയാണു ഫോക്‌സിനെ സംശയലേശമില്ലാതെ പണം മുടക്കാന്‍ പ്രേരിപ്പിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക