Image

ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍

Published on 02 October, 2017
ഓസ്ട്രിയയില്‍ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍
 വിയന: ഓസ്ട്രിയയില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന ബുര്‍ഖ പൊതുസ്ഥലങ്ങളില്‍ നിരോധിച്ചുകൊണ്ട് നിയമം പ്രാബല്യത്തില്‍ വന്നു. ഏറെ ചര്‍ച്ച ചെയ്ത ബുര്‍ഖ നിരോധനം സംബന്ധിച്ച ബില്‍ കഴിഞ്ഞ ജൂണിലാണ് നിയമമായത്.

2011 ല്‍ ഫ്രാന്‍സിലാണ് മുഖം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രധാരണത്തിനു യുറോപിയന്‍ യൂണിയനില്‍ ആദ്യമായി നിരോധനം വരുന്നത്. പിന്നീട് യൂണിയനിലെ മറ്റ് രാജ്യങ്ങളിലും സമാനമായ നീക്കങ്ങള്‍ നടന്നു.

ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമം ലംഘിക്കുന്നവര്‍ക്ക് ഓസ്ട്രിയയില്‍ 150 യൂറോ (168 ഡോളര്‍) വരെ പിഴ ഒടുക്കേണ്ടി വരും. അതേസമയം തീവ്രസ്വഭാവം വിവരിക്കുന്ന മെറ്റീരിയലുകള്‍ രാജ്യത്ത് വിതരണം ചെയ്യുന്നതിനും നിയമതടസമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക