Image

ഇറ്റലിയില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം ദേശീയ സമിതി യേഗം ചേര്‍ന്നു

അഗസ്‌റ്റിന്‍ ജോര്‍ജ്‌ പാലയില്‍ Published on 08 March, 2012
ഇറ്റലിയില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം ദേശീയ സമിതി യേഗം ചേര്‍ന്നു
റോം: ഇറ്റലിയിലെ കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ദേശീയ സമിതി മീറ്റിംഗ്‌ മാര്‍ച്ച്‌ മൂന്നിന്‌ (ശനി) രാവിലെ 10 ന്‌ റോമിലെ ഒഎസ്‌ജെ ജനറലേറ്റില്‍ നടന്നു.

കെആര്‍എല്‍സിസിഐയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ആന്റണി ജോര്‍ജ്‌ പാട്ടപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ഇറ്റലിയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ പ്രാദേശിക പ്രതിനിധികളും ഇറ്റലിയിലെ വൈദിക, സന്യസ്‌ഥ സഘടനകളൂടെ പ്രതിനിധികളും പങ്കെടുത്തു.

കെആര്‍എല്‍സിസിഐയുടെ ആദ്ധാത്മിക ഉപദേഷ്‌ഠാവായ ഒബ്ലേറ്റ്‌സ്‌ ഓഫ്‌ സെന്റ്‌ ജോസഫ്‌ സന്യാസസഭയുടെ മുന്‍ വികാരി ജനറാള്‍ റവ. ഫാ. സെബാസ്‌റ്റിയന്‍ ജക്കോബിയും, മച്ചെറാത്തയിലെ ചാപ്ലിയനായ റവ. ഫാ. ആന്റണി അറക്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ മേയ്‌ 28, 29 തീയതികളില്‍ സംഘടിപ്പിക്കപ്പെട്ട അന്തര്‍ദേശീയ സെമിനാറിനേയും, യൂറോപ്യന്‍ സംഗമത്തേയും വിലയിരുത്തി.

പ്രദേശിക സമൂഹങ്ങളെ ഏകീകരിക്കാനും ശക്തിപ്പെടുത്തുവാനും പര്യാപ്‌തമായ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തു.

ഇറ്റലിയിലെ കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്കാ സമൂഹത്തിനായുള്ള നിയമാവലി തയാറാക്കാന്‍ ആറംഗ കമ്മിഷനെ നിയമിച്ചു. ദേശീയ സമിതിയുടെ പുതിയ സെക്രട്ടറിയായി ഗര്‍വാസിസ്‌ മുളക്കാരയെ തെരഞ്ഞെടുത്തു.

ഒബ്ലേറ്റ്‌സ്‌ ഓഫ്‌ സെന്റ്‌ ജോസഫ്‌ സന്യാസസഭയില്‍ 12 വര്‍ഷത്തെ സേവനത്തിനു ശേഷം റോമില്‍ നിന്നും വിരമിക്കുന്ന വികാര്‍ ജനറാള്‍ ഫാ. സെബാസ്‌റ്റിയന്‍ ജക്കോബി, കെആര്‍എല്‍സിസിഐക്ക്‌ ചെയ്‌ത എല്ലാ നന്‍മകള്‍ക്കും റവ. ഫാ. ആന്റണി ജോര്‍ജ്‌ പാട്ടപ്പറമ്പില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. നിയുക്ത സെക്രട്ടറി ഗര്‍വാസിസ്‌ മുളക്കാര ക്യതജ്‌ഞതയര്‍പ്പിച്ചു.
ഇറ്റലിയില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം ദേശീയ സമിതി യേഗം ചേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക