Image

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന് നവനേതൃത്വം

ജിമ്മി കണിയാലി Published on 02 October, 2017
ഷിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന് നവനേതൃത്വം
ഷിക്കാഗോ മലയാളി അസോസിയേഷന്റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന് നേതൃത്വം കൊടുക്കുവാന്‍ സിബിള്‍ ഫിലിപ്പ് കോര്‍ഡിനേറ്ററും ഷിജി അലക്‌സ്, സിമി ജെസ്‌റ്റോ ജോസഫ്, ലിജി ഷാബു മാത്യു ( ഷീബ മാത്യു),മേഴ്‌സി കളരിക്കമുറി, ബിനി അലക്‌സ് തെക്കനാട്ട്, ടീന സിബു കുളങ്ങര, ചിന്നമ്മസാബു, അന്‍ഷാ ജോയ് അമ്പനാട്ട് എന്നിവര്‍ കോകോര്‍ഡിനേറ്റര്‍മാരുമായി പുതിയഭരണസമിതി നിലവില്‍വന്നെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.

വനിതാഫോറത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വിവിധവിഭാഗങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തുകൊണ്ടുള്ള കമ്മിറ്റി രൂപീകരിക്കുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന്റെ വെളിച്ചത്തിലാണ് ഈ നവനേതൃത്വം രൂപംകൊണ്ടത്.

നവംബര്‍ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സിഎംഎ ഹാളില്‍ (834 E Rand Rd, Suite 13, Mount Prospect, IL 60056) കേരളപിറവി ആഘോഷവും വനിതാഫോറത്തിന്റെ പ്രവര്‍ത്തനോത്ഘാടനവും നടക്കും 2018 മാര്‍ച്ച് മാസംവളരെ വിപുലമായിനടത്തുവാന്‍ ഉദ്ദേശിക്കുന്നവനിതാ ദിനംഎങ്ങനെ മനോഹരമാക്കാമെന്നു ചര്‍ച്ചചെയ്തുതീരുമാനിക്കും. ഷിക്കാഗോയിലെ മലയാളീ വനിതകള്‍ക്ക് ജാതിമതഭേദമില്ലാതെ ഒന്നിച്ചുകൂടുവാനും പരസ്പരംപരിച യപ്പെടുവാനും ഉല്ലാസകരമായി ഒരുസായാഹ്നം ചിലവഴിക്കുവാനും എല്ലാമലയാളീ വനിതകളെയും നവംബര്‍5 ന്നടക്കുന്നസമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി വിമന്‍സ്‌ഫോറം ഭാരവാഹികള്‍പറഞ്ഞു.

മലയാളിയുടെ മനസ്സില്‍ വായനയുടെ പൂക്കാലം തിരിച്ചുകൊണ്ടുവരുവാന്‍ വനിതാഫോറത്ത ിന്റെ നേതൃത്വത്തില്‍ ഒരുമലയാളം ലൈബ്രറി അധികംതാമസിക്കാതെ സിഎംഎഹാളില്‍ തുടങ്ങുന്നതായിരിക്കും. മലയാളംപുസ്തകങ്ങള്‍ സംഭാവനചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുക .ഈലൈബ്രറിയുടെ പ്രവര്‍ത്തനംസംബന്ധിച്ച മറ്റുവിശദാംശങ്ങള്‍പിന്നാലെ അറിയിക്കുന്നതായിരിക്കും.

വനിതാഫോറത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നമലയാളീ വനിതകള്‍ സിബിള്‍ഫിലിപ്പ് ( 630 697 2241),ഷിജ ിഅലക്‌സ് (224 436 9371), സിമി ജെസ്‌റ്റോ ജോസഫ് ( 773 677 3225), ലിജി ഷാബുമാത്യു (ഷീബമാത്യു) ( 630730 6221 ) ,മേഴ്‌സി കളരിക്കമുറി (224 766 9441), ബിനിഅലക്‌സ്‌തെക്കനാട്ട് ( 847 227 8470), ടീനസിബുകുളങ്ങര ( 224 452 3592 ) , ചിന്നമ്മസാബു( 224 475 2866) , അന്‍ഷാജോയ് അമ്പനാട്ട് ( 630 401 2489)എന്നിവരുമായി ബന്ധപെടുക

ഷിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗത്വംഎടുക്കുവാന്‍ ആഗ്രഹ ിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുകയോസംഘടനയുടെ വെബ്‌സൈറ്റ് ആയ
www.chicagomalayaleeassociation.org സന്ദര്‍ശിക്കുകയോ ചെയ്യുക
സിഎംഎഹാളില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍ വനിതാഫോറം നേതാക്കളെകൂടാതെഭാരവാഹികളായ രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തന്‍പുരയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്, ഷാബുമാത്യുഎന്നവരും പങ്കെടുത്തു
ഷിക്കാഗോ മലയാളീ അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന് നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക