Image

കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി

Published on 02 October, 2017
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
ഡാളസ്: കേരള ലിറ്ററി സൊസൈറ്റി മുന്‍ വര്‍ഷങ്ങളില്‍ നടത്തിവരാറുള്ള വിദ്യാരംഭം ഈവര്‍ഷവും കേരള അസോസിയേഷന്‍ ഹാളില്‍ (3821 ബ്രോഡ് വേ, ഗാര്‍ലന്റ് 75043) സെപ്റ്റംബര്‍ 30-നു ശനിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ അരങ്ങേറി. ജോസന്‍ ജോര്‍ജിന്റെ സ്വാഗതത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ലാന പ്രസിഡന്റ് ജോസ് ഓച്ചാലില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

മൂന്നു വയസ്സു തികഞ്ഞ കുട്ടികളെ മലയാള ഭാഷയില്‍ കേരള പാരമ്പര്യമനുസരിച്ച് ആദ്യാക്ഷരം കുറിപ്പിക്കാന്‍ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയും, പ്രൊഫ. സോമന്‍ ജോര്‍ജും ഗുരുസ്ഥാനീയരായി നേതൃത്വം നല്‍കി. ഈവര്‍ഷം ആറ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ജാതിമത ഭേദങ്ങള്‍ക്കതീതമായി പൊതു വേദിയില്‍ നടത്തപ്പെടുന്ന ഈ ചടങ്ങില്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളിലൂടെ മുപ്പതില്‍പ്പരം കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യാക്ഷരം കുറിച്ച കുട്ടികള്‍ക്ക് മലയാളം അക്ഷരമാല 'എഞ്ചുവടി' നല്‍കി അനുഗ്രഹാശിസുകള്‍ നേടി.

തുടര്‍ന്നു നടന്ന സാഹിത്യ ചര്‍ച്ചകള്‍ 'വാനയയുടെ മാറുന്ന വഴിത്തിരുവകള്‍' വിശകലനം ചെയ്തു. ചെറുകഥാകൃത്ത് പ്രവീണ്‍, സാമുവേല്‍ യോഹന്നാന്‍ തുടങ്ങിയ അതിഥികളും, കേരള അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് എന്നിവരും നിരവധി ഭാഷാസ്‌നേഹികളും പങ്കെടുത്തു. കേരള ലിറ്റററി സൊസൈറ്റി സി.വി. ജോര്‍ജ് നന്ദി പറഞ്ഞു.
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
കേരള ലിറ്റററി സൊസൈറ്റി വിദ്യാരംഭവും സാഹിത്യ സിമ്പോസിയവും അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക