Image

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‌ ജാമ്യം

Published on 03 October, 2017
നടിയെ ആക്രമിച്ച കേസില്‍  ദിലീപിന്‌ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‌ ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. ഒരു ലക്ഷം രൂപ ബോണ്ടായി നല്‍കണം. 85 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ ദിലീപ്‌ പുറത്തിറങ്ങുന്നത്‌.

ജസ്റ്റിസ്‌ സുനില്‍ തോമസിന്റെ ബെഞ്ചാണ്‌ ദിലീപിന്‌ ജാമ്യം അനുവദിച്ചത്‌. 

 ഇപ്പോഴെങ്കിലും ജാമ്യം ലഭിച്ചതില്‍ ആശ്വാസമെന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ജയില്‍ സൂപ്രണ്ടാണ്‌ ദിലീപിനെ ജാമ്യം ലഭിച്ച വിവരം അറിയിച്ചത്‌. അതേസമയം ജാമ്യം ലഭിച്ച വിഷയത്തില്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ പ്രതികരിച്ചില്ല.

കേസില്‍ കര്‍ശന ഉപാധികളോടെയാണ്‌ ഹൈക്കോടതി ദിലീപിന്‌ ജാമ്യം അനുവദിച്ചത്‌. ദിലീപിന്റെ പാസ്‌പോര്‍ട്ട്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കണമെന്നതാണ്‌ പ്രധാന ഉപാധി.

രണ്ട്‌ ആള്‍ജാമ്യത്തിലും 1 ലക്ഷം രൂപയുടെ ബോണ്ടിലുമാണ്‌ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഒരു തരത്തിലും ശ്രമിക്കരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. 

ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്‌ലെക്‌സില്‍ പാലഭിഷേകം നടത്തിയുമാണ് ആരാധകര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. നടന്‍ ധര്‍മ്മജന്‍, നാദിര്‍ഷായുടെ സഹോദരന്‍ സമദ്, കലാഭവന്‍ അന്‍സാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

ദിലീപിനു ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു പി.സി. ജോര്‍ജ് എംഎല്‍എ. ജനാധിപത്യ സംവിധാനത്തില്‍ കോടതിയുടെ പ്രസക്തി നഷ്ടപ്പെടാതിരിക്കാന്‍ ഈ ജാമ്യം ഉപകരിക്കും എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഒരു കുപ്രസിദ്ധ കൊള്ളക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍, നിരപരാധിയെന്നു ജനം വിശ്വസിക്കുന്ന ഒരു പ്രമുഖ നടനെ ഇത്രനാള്‍ ജയിലില്‍ പിടിച്ചിട്ടതിനോടു ജനങ്ങള്‍ യോജിക്കുന്നില്ല. പൊലീസ് ദിലീപിനെതിരെ പറഞ്ഞ ഒരു കാര്യംപോലും സത്യസന്ധമല്ല. ആ സാഹചര്യത്തില്‍ കോടതി ജാമ്യം കൊടുത്തതു നന്നായി. അല്ലെങ്കില്‍ കോടതിയെപ്പറ്റിയും അവിശ്വാസം ഉണ്ടാകുമായിരുന്നു.

ഇതുകൊണ്ടായില്ല. ആരാണ് കള്ളക്കേസ് ഉണ്ടാക്കിയത്? തിരക്കഥ എഴുതിയതാരാണ് എന്നതുള്‍പ്പെടെ ഉള്ള കാര്യം സിബിഐക്കു വിട്ടു ശക്തമായ നടപടി സ്വീകരിക്കണം. ഇതിനുവേണ്ടി എല്ലാ നിയമ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 
Join WhatsApp News
Philip 2017-10-03 08:24:34
 അർഹിക്കുന്ന ജാമ്യം . 85 ദിവസം ശാന്തനായി എല്ലാവരോടും പരമാവധി സഹകരിച്ചു സഹിച്ചു തന്റെ ജീവിതം ജയിലിൽ കഴിച്ച ദിലീപിനോട് പൊതുജനം ഒരു പരിധി വരെ സഹതാപം കാട്ടി തുടങ്ങിയിരുന്നു . തെറ്റുകൾ  ആരോപിക്കുന്നു എങ്കിലും എവിടെയോ എന്തോ മറഞ്ഞു കിടക്കുന്നു എന്നാൽ തോന്നൽ എല്ലാവര്ക്കും ഉണ്ട് . നിരപരാധി ആയിരുന്നു എങ്കിൽ ഈ ജയിൽ വാസം അല്പം ക്രൂരത ആയി പോയി... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക