Image

ലാന സമ്മേളനം ഈ വാരാന്ത്യം ന്യു യോര്‍ക്കില്‍; പി.എഫ്. മാത്യുസ് എത്തി

Published on 03 October, 2017
ലാന സമ്മേളനം ഈ വാരാന്ത്യം ന്യു യോര്‍ക്കില്‍; പി.എഫ്. മാത്യുസ് എത്തി
ലാന സാഹിത്യസമ്മേളനത്തിന് കാത്തിരിക്കുന്ന അമേരിക്കയിലെ സര്‍ഗ്ഗാത്മക പ്രതിഭകള്‍ക്കിടയിലേക്ക് മലയാളമണ്ണില്‍ നിന്നും മലയാളഭാഷയുടെ കരുത്തുമായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.പി.എഫ്.മാത്യൂസ് എത്തി.

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകാരന്‍ എന്നീ നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളും പുരസ്‌കാരങ്ങളും:
 2010-ല്‍ നാഷ്ണല്‍ ഫിലിം അവാര്‍ഡ്- ഏറ്റവും മികച്ച തിരക്കഥ(കുട്ടിസ്രാങ്ക്)
1991-ല്‍ കേരളസ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്- ഏറ്റവും മികച്ച തിരക്കഥ(ശരറാന്തല്‍)
1993-ല്‍ കേരളസ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ്- ഏറ്റവും മികച്ച തിരക്കഥ(മിഖായേലിന്റെ സന്തതികള്‍)
1993-ല്‍ നാഷ്ണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഇന്‍ഡ്യ പ്രൈസ് അവാര്‍ഡ്-മികച്ച തിരക്കഥ(നാട്ടുകാര്യം)
1996-ല്‍ എസ്.ബി.ടിയുടെ നോവല്‍ അവാര്‍ഡ്(ചാവുനിലം)
1999-ല്‍ കെ.സി.ബി.സിയുടെ യുവപുരസ്‌കാരം- സാഹിത്യത്തിനുള്ള സമഗ്രസംഭാവന.

റിലീസായ മാത്യൂസിന്റെ സിനിമകള്‍:
പുത്രന്‍, തന്ത്രം, കുട്ടിസ്രാങ്ക്
ഇപ്പോള്‍ ലിജോ പെല്ലിശ്ശേരിയുടെ പുതിയ സിനിമ(ഈ.മ.യൗ) ഷൂട്ടിംഗ്  നടന്നു കൊണ്ടിരിക്കുന്നു. 

ലാന സമ്മേളനത്തിലേക്ക് ശ്രീ.പി.എഫ്.മാത്യൂസിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. വിജയാശംസകള്‍ നേരുന്നു.


ലാന സമ്മേളനം ഈ വാരാന്ത്യം ന്യു യോര്‍ക്കില്‍; പി.എഫ്. മാത്യുസ് എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക