നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍
കഴിയുന്ന ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഫാന്‍സ് ആഘോഷത്തില്‍. ആവേശത്തോടെയും
സന്തോഷത്തോടെയുമാണ് ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത ഫാന്‍സ്
സ്വീകരിച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.
അഞ്ച് തവണ ജാമ്യം തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു.
ദിലീപിന്റെ പുതിയ
ചിത്രമായ രാംലീല പ്രദര്‍ശനത്തിന് തിയേറ്ററില്‍ ഉള്ള സമയത്താണ് ജാമ്യം എന്നത്
സന്തോഷം നല്‍കുന്നതാണെന്ന് ഫാന്‍സ് പ്രതികരിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി
പരിഗണിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് കോടതി പരിസരത്ത് എത്തിയത്.