മസ്കട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ കോതമംഗലത്തു
കബറടങ്ങയിരിക്കുന്ന പരിശുദ്ധനായ എല്‍ദോ മോര് ബസോലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ വെള്ളിയാഴ്ച ആചരിക്കും.
സെന്റ് മേരീസ് ചാപ്പലില്‍ രാവിലെ 7.30 മണി മുതല്‍ പ്രഭാത പ്രാര്‍ത്ഥന, തുടന്ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന. മധ്യസ്ഥപ്രാര്‍ത്ഥന , ധൂപപ്രാര്‍ത്ഥന, നേര്‍ച്ച , ഉണ്ടായിരിക്കും.
ശുശ്രുഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത. പൗലോസ് മോര് ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന് ഫാ. ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ , സെക്രട്ടറി പി. വി. എല്‍ദോ , ട്രസ്റ്റി , ജിബിന്‍ പീറ്റര്‍ , എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: ബിജു . വെണ്ണികുളം