Image

സിഎസ്‌ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിക്കുന്നു

Published on 03 October, 2017
സിഎസ്‌ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിക്കുന്നു
  
ഡബ്ലിന്‍: സിഎസ്‌ഐ സഭയുടെ പരമാധ്യക്ഷനും മധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റുമായ റവ. തോമസ് കെ. ഉമ്മന്‍ 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഡബ്ലിനില്‍ സന്ദര്‍ശനം നടത്തുന്നു. സിഎസ്‌ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്.

ഡോണോര്‍ അവന്യു (സെന്റ് കാതറിന്‍ അവന്യു ) ഡബ്ലിന്‍ 8ല്‍ ഉള്ള സെന്റ് കാതറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ആരാധനയില്‍ നേതൃത്വം വഹിക്കുന്നതും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതുമാണ്. ആരാധനക്ക് ശേഷം ആശംസാ യോഗവും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും പ്രസ്തുത സന്ദര്‍ഭത്തിലേക്കു ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്,

കോശി വര്‍ഗീസ് ( ചര്‍ച്ച് വാര്‍ഡന്‍ 0872988778 )
ജോണ്‍ കെഉതുപ്പ് ( സെക്രട്ടറി 0879615327 )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക