Image

ചേതനയുടെ സംഗീത പരിശീലനപരിപാടിക്ക് ഓക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം

Published on 03 October, 2017
ചേതനയുടെ സംഗീത പരിശീലനപരിപാടിക്ക് ഓക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം
 ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ചു വിജയകരമായി മുന്നോട്ടു പോകുന്ന ചേതന മ്യൂസിക് അക്കാദമിക്ക് മികച്ച നവാഗത സംരംഭകര്‍ക്കുള്ള ഓക്‌സ്‌ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ അവാര്‍ഡ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4.30 മുതല്‍ 6.30 വരെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സന്്പൂര്‍ണ സഹകരണത്തോടെ രണ്ടു വിഭാഗങ്ങളിലായി നടക്കുന്ന പിയാനോ പരിശീലന പരിപാടി ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

നിരവധിയായ സന്നദ്ധസംഘടനകളും അസോസിയേഷനുകളും നല്‍കിയ നോമിനേഷനുകളില്‍ നിന്നാണ് ചേതനയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഓക്‌സ്‌ഫോര്‍ഡ് സെന്റര്‍ ഫോര്‍ മ്യൂസിക്കില്‍ ചേര്‍ന്ന ന്ധമ്യൂസിക് ഹബ് ഗാല അവാര്‍ഡ്‌സ് ന്ധഎന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചേതന യുകെ ഭാരവാഹികളായ ബിനു ജോസഫ്, ജോസ് പീറ്റര്‍, ജെയിംസ് ജോസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ വച്ച് ചേതന മ്യൂസിക് അക്കാദമി കോര്‍ഡിനേറ്റര്‍മാരായ ബിനു ജോസഫും ജോസ് പീറ്ററും ചേര്‍ന്ന് ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സ്വീകരിച്ചു.

സംഗീതപരിശീലന രംഗത്തെ നിശ്ചയദാര്‍ഢ്യത്തിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിനും ലഭിച്ച അര്‍ഹമായ അംഗീകാരത്തിന് മ്യൂസിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ഓക്‌സ്‌ഫോര്‍ഡ് മ്യൂസിക് സര്‍വീസ് ഭാരവാഹികളോടും ചേതന കമ്മറ്റി അംഗങ്ങള്‍ നന്ദി അറിയിച്ചു. 

റിപ്പോര്‍ട്ട്: ലിയോസ് പോള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക