Image

ഫാ.ടോമിന്റെ മോചനം: അറേബ്യന്‍ വികാരിയത്തിന്റെ കീഴിലെ പള്ളികളില്‍ ആരാധനയും കൃതജ്ഞതാബലിയും

Published on 03 October, 2017
ഫാ.ടോമിന്റെ മോചനം: അറേബ്യന്‍ വികാരിയത്തിന്റെ കീഴിലെ പള്ളികളില്‍ ആരാധനയും കൃതജ്ഞതാബലിയും
 
മസ്‌കറ്റ്: ദക്ഷിണ അറേബ്യന്‍ വികാരിയ ത്തിന്റെ ബിഷപ് മാര്‍ പോള്‍ ഹിന്‍ഡറിന്റെ ആഹ്വാന പ്രകാരം തിങ്കളാഴ്ച കത്തോലിക്കാ പള്ളികളില്‍ മുഴുദിന ആരാധനയും കൃതജ്ഞതാ ബലിയും നടന്നു. പതിനെട്ടു മാസത്തെ തടവിനു ശേഷമാണ് ഭീകരരുടെ പിടിയിലായിരുന്ന സലേഷ്യന്‍ വൈദികനും, പാലാ രൂപതാംഗവും രാമപുരം സ്വദേശിയുമായ ഫാ.ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടത്.

മോചനവുമായി ബന്ധപ്പെട്ട് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് നിര്‍ണായക ഇടപെടലുകളാണ് നടത്തിയത്. ബഹളങ്ങളില്ലാതെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെത്തിച്ച ഫാ.ടോമിന് പ്രഥമ ശുശ്രൂഷകള്‍ നല്‍കി പ്രത്യേക വിമാനത്തില്‍ റോമിലെ സലേഷ്യന്‍ ആസ്ഥാനത്തെത്തിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഡല്‍ഹി, ബംഗളൂര്‍ വഴി ജന്മനാടായ രാമപുരത്തെത്തിയത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക