Image

സൗദിയില്‍ സ്വദേശി വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്തുന്നതിനു ലൈസന്‍സ് നല്‍കാന്‍ ആലോചന

Published on 03 October, 2017
സൗദിയില്‍ സ്വദേശി വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്തുന്നതിനു ലൈസന്‍സ് നല്‍കാന്‍ ആലോചന

ദമാം: സൗദിയില്‍ സ്വദേശി വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്തുന്നതിനു ലൈസന്‍സ് നല്‍കാന്‍ ആലോചന.അതേസമയം വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

സൗദിയില്‍ സ്വദേശി വനിതകള്‍ ടാക്‌സി സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പഠനം നടന്നു വരുകയാണെന്ന് ഗതാഗത വകുപ്പ് വക്താവ് തുര്‍കി അല്‍ തുഅയ്മി അറിയിച്ചു. വനിതകള്‍ക്ക്  ്രെഡെവിംഗ് ലൈസന്‍സ് നല്‍കാനുള്ള ഉത്തരവിനെ അടിസ്ഥാനത്തിലാണ് പഠനം.
വനിതകള്‍ക്ക് ടാക്‌സി സേവനം നടത്താന്‍ അവസരം ഒരുക്കുക വഴി തൊഴില്‍ ലഭ്യത സൃഷ്ടിക്കുകൂടി ഉദ്ദേശമുണ്ട്.

വിഷയത്തെ കുറിച്ച് പഠിക്കാന്‍ മന്ത്രാലയം പ്രതേക സമിതിയെയാണ് ചുമതലപ്പെടുത്തിയത്.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് സമതിക്കു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് വക്താവ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും വനിതാ അധ്യാപകരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് വനിത ടാക്‌സി സര്‍വീസ് വലിയ തോതില്‍ സഹായകമാകും.

ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിനു വിദേശത്ത് നിന്നും യോഗ്യരായ വനിതകളെ റിക്രൂട്ട് ചെയ്യാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക