Image

രണത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാനും

Published on 03 October, 2017
രണത്തില്‍ പൃഥ്വിരാജിനൊപ്പം റഹ്മാനും

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം. സിനിമയുടെ ചിത്രീകരണം അമേരിക്കയില്‍ പുരോഗമിക്കുകയാണ്. സിനിമയില്‍ റഹ്മാന്‍ ജോയിന്‍ ചെയ്തു. ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളില്‍ ഒന്നാണ് തന്റേതെന്ന് റഹ്മാന്‍ പറയുന്നു.

50 ദിവസത്തെ ഷൂട്ടിംഗാണ് അമേരിക്കയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും നിര്‍മ്മല്‍ സഹദേവാണ്. യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമിഴ് താരം നട്ടി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക