Image

ആരോഗ്യ രംഗത്തെ സഹകരണം: കുവൈത്തും മെക്‌സിക്കോയും ഒപ്പുവെച്ചു

Published on 08 March, 2012
ആരോഗ്യ രംഗത്തെ സഹകരണം: കുവൈത്തും മെക്‌സിക്കോയും ഒപ്പുവെച്ചു
കുവൈത്ത്‌ സിറ്റി: ആരോഗ്യ രംഗത്തെ സഹകരണം സംബന്ധിച്ച്‌ കുവൈത്തും മെക്‌സിക്കോയും ധാരണാപത്രം ഒപ്പുവെച്ചു. കെ്‌സിക്കോ സിറ്റിയിലെ നാഷണല്‍ പാലസില്‍ നടന്ന ചടങ്ങില്‍ മെക്‌സിക്കോ ആരോഗ്യ മന്ത്രി അര്‍മാന്‍ഡോ അവാദും കുവൈത്ത്‌ അംബാസഡര്‍ സമീര്‍ ജൗഹര്‍ ഹയാത്തുമാണ്‌ ധാണാപത്രത്തില്‍ ഒപ്പുവെച്ചത്‌.

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഏതെങ്കിലും രംഗത്ത്‌ ഒപ്പുവെക്കുന്ന ആദ്യ ധാരണാപത്രമാണിത്‌. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംയുക്ത യോഗം നടത്തുക, ഇരുരാജ്യങ്ങളിലെയും വിദഗ്‌ധ സംഘങ്ങള്‍ പരസ്‌പരം സന്ദര്‍ശനം നടത്തുക, പുതിയ രീതികളും വിജ്ഞാനങ്ങളും കൈമാറുക തുടങ്ങിയവയാണ്‌ ലക്ഷ്യം. ഇരുരാജ്യങ്ങളിലെയും മെഡിക്കല്‍ സെന്ററുകളുടെ ഉഭയകക്ഷി സഹകരണവും ഇതിന്റെ ഭാഗമായി നടക്കും. ധാരണാപത്രത്തില്‍ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങള്‍ക്കുവേണ്ടി തുടര്‍ പ്രവര്‍ത്തനം നടത്താന്‍ സമിതിയുണ്ടാക്കും.
മെക്‌സിക്കോ സിറ്റി മേയര്‍ മാഴ്‌സലോ എബ്രാര്‍ഡ്‌, കുവൈത്ത്‌മെക്‌സിക്കോ സുഹൃദ്‌ സൊസൈറ്റി ചെയര്‍മാന്‍ കാര്‍ലോസ്‌ പെരാല്‍റ്റ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആരോഗ്യ രംഗത്തെ സഹകരണം: കുവൈത്തും മെക്‌സിക്കോയും ഒപ്പുവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക