Image

അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ്‌ വി.മധുസൂദനന്‍ നായര്‍ക്ക്‌

Published on 08 March, 2012
അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ്‌ വി.മധുസൂദനന്‍ നായര്‍ക്ക്‌
തിരുവനന്തപുരം: മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള സ്‌നേഹവും ആദരവും മുന്‍നിര്‍ത്തി അബുദാബി മലയാളി സമാജം ഏര്‍പ്പെടുത്തിയ അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡിന്‌ കവി വി.മധുസൂദനന്‍ നായരെ തെരഞ്ഞെടുത്തതായി സാഹിത്യ അക്കാദമി പ്രസിഡന്റും അവര്‍ഡ്‌ നിര്‍ണയ സമിതി അധ്യക്ഷനുമായ പെരുമ്പടവം ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ്‌ അവര്‍ഡ്‌.

അബുദാബിയില്‍ അടുത്ത മാസം അവസാനം സംഘടിപ്പിക്കുന്ന അബുദാബി മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കും. അബുദാബി മലയാളി സമാജത്തിന്റെ 30-ാമത്‌ സാഹിത്യ അവാര്‍ഡാണിത്‌.

പുരാവൃത്ത സ്‌മൃതികളെ വര്‍ത്തമാന കാലത്തിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുമായി കണ്ണി ചേര്‍ക്കുകയും സംഗീതാത്മകമായ കാവ്യാലാപന ശൈലിയാല്‍ കവിതയെ മലയാളികള്‍ക്ക്‌ പ്രിയംകരമാക്കി തീര്‍ക്കുകയും ചെയ്‌ത കവിയാണ്‌ മധുസൂദനന്‍ നായരെന്ന്‌ അവാര്‍ഡ്‌ നിര്‍ണയ സമിതി വിലയിരുത്തി. പെരുമ്പടവം ശ്രീധരനൊപ്പം ഡോ.എം.ആര്‍.തമ്പാന്‍, ഡോ.വിളക്കുടി രാജേന്ദ്രന്‍ എന്നിവര്‍ അവാര്‍ഡ്‌ നിര്‍ണയ സമിതിയില്‍ അംഗങ്ങളായിരുന്നു. പത്രസമ്മേളനത്തില്‍ അബുദാബി മലയാളി സമാജം സെക്രട്ടറി താഹിറും പങ്കെടുത്തു.
അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ്‌ വി.മധുസൂദനന്‍ നായര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക