Image

ബന്ധുവിന്‌ ഭൂമി നല്‍കിയ കേസ്‌: വി.എസിന്‌ പങ്കെന്ന്‌ സര്‍ക്കാര്‍

Published on 08 March, 2012
ബന്ധുവിന്‌ ഭൂമി നല്‍കിയ കേസ്‌: വി.എസിന്‌ പങ്കെന്ന്‌ സര്‍ക്കാര്‍
കൊച്ചി: വി.എസ്‌. അച്യുതാനന്ദന്റെ ബന്ധുവിന്‌ ഭൂമി നല്‍കിയ സംഭവത്തില്‍ അദ്ദേഹത്തിന്‌ ഇടപാടില്‍ പങ്കുണ്ടെന്ന്‌ സര്‍ക്കാര്‍ ഹൈകോടതിയില്‍ ബോധിപ്പിച്ചു. 2004ല്‍ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ ബന്ധുവും ആലപ്പുഴ സ്വദേശിയുമായ ടി.സോമന്‌ കാസര്‍കോഡ്‌ അനധികൃതമായി ഭൂമി നല്‍കിയെന്നതായിരുന്നു കേസ്‌.

വിജിലന്‍സ്‌ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട്‌ വി.എസിന്റെ ബന്ധു ടി. സോമന്‍ നല്‍കിയി ഹര്‍ജി പരിഗണിക്കവേയാണ്‌ സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.

വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതിന്‌ ശേഷം സോമന്‌ ഭൂമി നല്‍കാന്‍ വി.എസ്‌ കാസര്‍ഗോഡ്‌ കളക്ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായി വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. കേസില്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥരടക്കമുള്ളവരെ പ്രതികളാക്കിയിരുന്നു.

വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കയച്ച കുറിപ്പില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമെന്ന്‌ സൂചിപ്പിച്ചതായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക