Image

ക്‌നാനായ കാത്തലിക്ക് മിഷന്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കിക്ക് ഓഫ് വന്‍വിജയം

ജോസ് ചുമ്മാര്‍ Published on 27 June, 2011
ക്‌നാനായ കാത്തലിക്ക് മിഷന്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കിക്ക് ഓഫ് വന്‍വിജയം
ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലിന്‍-ക്വീന്‍സ്-ലോംഗ് ഐലന്റ് ക്‌നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ 29-ാം തീയ്യതി നടത്തിയ ബില്‍ഡിംഗ് ഫണ്ട് ശേഖരത്തിന്റെ കിക്ക് ഓഫ് വന്‍വിജയമായിരുന്നു. അറുപതില്‍പ്പരം അംഗങ്ങള്‍ പങ്കെടുത്ത കിക്ക് ഓഫ് കര്‍മ്മത്തിലൂടെ ഒരു ലക്ഷത്തില്‍പ്പരം ഡോളര്‍ ശേഖരിക്കുവാന്‍ കഴിഞ്ഞു. വിശുദ്ധ എസ്തപ്പാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചുള്ള കുര്‍ബ്ബാനമദ്ധ്യേയാണ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കല്‍ കിക്ക് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്.

മിഷന്റെ ബില്‍ഡിംഗ് ഫണ്ടിലേക്ക് ഒരു കുടുംബത്തില്‍ നിന്നും മൂവ്വായിരം ഡോളറാണ് സംഭാവനയായി പ്രതീക്ഷിക്കുന്നത്. നല്ല ജനപിന്തുണയോടെ തുടക്കമിട്ട ഫണ്ട് ശേഖരണം മിഷന് സ്വന്തമായി ഒരു ബില്‍ഡിംഗ് വാങ്ങിക്കുക എന്ന ചിരകാല സ്വപ്നം പൂവണിയുവാന്‍ പ്രചോദനമാകട്ടെയെന്ന് വികാരി ജനറാള്‍ മോണ്‍. എബ്രഹാം മുത്തോലത്ത് ആശംസിക്കുകയുണ്ടായി. അതിനായി പ്രത്യേക നിയോഗത്തോടെ പ്രാര്‍ത്ഥിക്കുവാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മിഷന്‍ അംഗങ്ങളുടെ വരിസംഖ്യാവിഹിതം കൂടാതെ ചെറുതും വലുതുമായ പല പദ്ധതികളും ധനശേഖരണാര്‍ത്ഥം മിഷന്‍ കമ്മിറ്റിയും ഫൈനാന്‍സ് കമ്മിറ്റിയും സംയുക്തമായി നടത്തി വരുന്നുണ്ട്. ആറുമാസം മുമ്പ് രൂപം കൊടുത്ത റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുകയുണ്ടായി. ഷിനോ മറ്റത്തിന്റേയും എബ്രഹാം പുല്ലാനപ്പള്ളിയുടെയും നേതൃത്വത്തില്‍ നടത്തിയ റാഫിള്‍ ടിക്കറ്റിലൂടെ എണ്‍പതിനായിരത്തില്‍പ്പരം ഡോളര്‍ സമാഹരിക്കുവാന്‍ സാധിക്കയുണ്ടായി. ഇരുപത് ഡോളര്‍ മാത്രം വിലയുള്ള റാഫിള്‍ ടിക്കറ്റ് വലിയ ജനപങ്കാളിത്തവും സഹകരണവുമുള്ള പരിപാടിയാക്കുവാന്‍ അവസരമൊരുക്കി.

മിഷന്റെ ആഭിമുഖ്യത്തില്‍ മെയ് 27,28,29 തീയ്യതികളിലായി വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ നടത്തിയ വിശുദ്ധ എസ്തപ്പാനോസ് സഹഭായുടെ തിരുന്നാളില്‍ പങ്കെടുത്ത് ആയിരംനാള്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എത്തുകയുണ്ടായി. മിഷ്യന്‍ ബില്‍ഡിംഗ് ഫണ്ടില്‍ ഇപ്പോള്‍ തന്നെയുള്ള രണ്ടുലക്ഷം ഡോളറിനു പുറമേ സംഭാവനയായും വായ്പയായും ആറുലക്ഷം ഡോളര്‍ അംഗങ്ങളില്‍ നിന്നും വാഗ്ദാനവും ലഭിച്ചിട്ടുണ്ട്.

സ്വന്തമായ ബില്‍ഡിംഗ് വാങ്ങിക്കുവാന്‍ പ്രതീക്ഷയോടെ മുന്നേറുന്ന ബ്രൂക്ക്‌ലിന്‍ ക്വീന്‍സ്-ലോംഗ് ഐലന്റ് മിഷന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ജാസ്മിന്‍ ചിലമ്പത്ത് രൂപകല്പന ചെയ്ത www.bqliknanayamission.org എന്ന വെബ്‌സൈറ്റിലൂടെയും മിഷന്‍ പി.ആര്‍.ഓ.സാബു തടിപ്പുഴയുടെ നേതൃത്വത്തില്‍ എല്ലാമാസവും പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിനിലൂടെയും സുതാര്യമായി അറിയാവുന്നതാണ്.
ക്‌നാനായ കാത്തലിക്ക് മിഷന്‍ ബില്‍ഡിംഗ് ഫണ്ട് റൈസിംഗ് കിക്ക് ഓഫ് വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക