Image

അമേരിക്കന്‍ സാഹിത്യ തൊഴിലാളി യൂണിയന്‍(പുനര്‍വായന: രാജു മൈലപ്ര)

രാജു മൈലപ്ര Published on 04 October, 2017
അമേരിക്കന്‍ സാഹിത്യ തൊഴിലാളി യൂണിയന്‍(പുനര്‍വായന: രാജു മൈലപ്ര)
അമേരിക്കയിലെ ഒരു സാഹിത്യ സംഘടനയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള ദൃക്‌സാക്ഷി വിവരണം.

അധ്യക്ഷന്‍: പ്രിയ സുഹൃത്തുക്കളേ, അമേരിക്കയില്‍ കുടിയേറി പാര്‍ത്തിട്ടുള്ള ഏറ്റവും പ്രമുഖരായ സാഹിത്യകാരന്മാരാണല്ലോ ഈ നമ്മള്‍! നമ്മള്‍ അവിടെ നിന്ന് വായൂമാര്‍ഗം ഈ പാലും തേങ്ങായും, സോറി പാലും തേനും ഒഴുകുന്ന നാട്ടിലേക്ക് പറന്നു വന്നത് അവിടെയുള്ള മണ്ടന്മാര്‍ക്ക് ഒരു നഷ്ടമായിപ്പോയി. കൈയില്‍ കുറച്ചു കാശുവന്നപ്പോള്‍ മാത്രമാണ് നമ്മള്‍ എഴുതിത്തുടങ്ങിയത് എന്നുള്ള പരമസത്യം നമ്മളെ കൊച്ചാക്കി കാണിക്കുവാന്‍ വേണ്ടി അവര്‍ അസ്ഥാനത്തു പ്രയോഗിക്കുന്നു എന്നു നമ്മള്‍ മറക്കരുത്.

ഇന്നു നമ്മള്‍ ഇവിടെ ഒരു കഥയും കവിതയുമാണ് വായിക്കുവാന്‍ പോകുന്നത്. ആദ്യമായി, അടിക്കടി ഇവിടെ നിന്ന് അവാര്‍ഡ് ഉണ്ടാക്കിക്കൊണ്ട് കേരളത്തിലെത്തി നാട്ടിലെ പത്തു പാവങ്ങളെ സംഘടിപ്പിച്ച് പത്രത്തില്‍ പടം അടിച്ചു വരുത്തുവാന്‍ വിരുതുള്ള വിദ്വാനായ വിദ്യാസമ്പന്നനായ വിശ്വംഭരന്റെ കഥയാണ് വായിക്കുന്നത്. ആ പാപകര്‍മം, സോറി, പുണ്യകര്‍മം നിര്‍വഹിക്കാന്‍ ്അദ്ദേഹത്തെ ഞാന്‍ സ്റ്റേജിലേക്ക് ശക്തിയുക്തം ക്ഷണിക്കുന്നു.

വിശ്വംഭരന്‍: ഇതൊരു കഥയാണെന്നു പറയുവാന്‍ പറ്റുകയില്ല. സത്യത്തില്‍ നടന്ന ഒരു സംഭവമാണ് പണ്ടു ഞാന്‍ പട്ടാളത്തിലായിരുന്നപ്പോള്‍....
ഇടയ്ക്ക് കറിയാച്ചന്റെ വക കമന്റ്! എങ്കില്‍ കഥയ്ക്കു പകരം ന്യൂസ് റിപ്പോര്‍ട്ട് ആക്കിയാല്‍ മതിയായിരുന്നല്ലോ?
'നിന്റെ തന്ത്' എന്നുള്ള അര്‍ത്ഥത്തില്‍ വിശ്വംഭരന്‍ കറിയാച്ചനെ കണ്ണുരുട്ടി കാണിച്ചതോടെ രംഗം ശാന്തമായി.
കഥവായനക്കസര്‍ത്തു നടക്കുന്നു.

യോഗത്തില്‍ കേട്ട അഭിപ്രായങ്ങള്‍: ഒന്ന് - 'എന്റെ അഭിപ്രായം പറഞ്ഞാല്‍ സംഗതി തരക്കേടില്ല. 'കോമാളി' എന്നുള്ള വാക്കിനു പകരം 'കുറ്റവാളി' എന്നുപയോഗിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ! എങ്കിലും ഭാവിയുണ്ടെന്ന് പ്രതീക്ഷിക്കാവുന്ന ഒരു എഴുത്തുകാരനാണ്.' (അറുപത്തഞ്ചു കഴിഞ്ഞ വിശ്വംഭരന്‍ അര്‍ഥഗര്‍ഭമായി പുഞ്ചിരിച്ചു.

രണ്ട്: നല്ല കഥ. ഇടയ്ക്ക് ഞാന്‍ ബാറില്‍ പോയതു കൊണ്ട്, സോറി, ബാത്തൂറൂമില്‍ പോയതുകൊണ്ട്, കഥ മൊത്തം കേട്ടില്ല. എങ്കിലും മൊത്തത്തില്‍ നന്നായിരുന്നു, സോറി, നന്നായിരുന്നു.
മൂന്ന്്: ശക്തമായ ഒരു കഥയാണെന്നുള്ള എല്ലാവരുടെയും അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. എന്തൊരു കുന്തമായിരുന്നുവെന്ന് എനിക്ക് മനസിലായില്ല. എങ്കിലും നല്ല ഒന്നാന്തരം കഥ.
അടുത്തതായി കഥാകൃത്തിന്റെ മറുപടി: നിങ്ങള്‍ എനിക്കു തന്ന ഈ സ്‌നേഹാദരങ്ങള്‍ക്ക്  മുന്നില്‍ ഞാന്‍ നമ്രശിരസ്‌കനാകുകയാണ്, നമിക്കുകയാണ്, മുട്ടുകുത്തുകയാണ്, വെണ്ണിലാവുപോലെ പാല്‍ പുഞ്ചിരി പടര്‍ത്തുകയാണ്. ഉറക്കമിളച്ച് 'വെറുതേ' മിനക്കെട്ട്, വെളുപ്പിനെ അഞ്ചുമണിവരെ, കോഴി കൂവുന്നതുവരെ, കുളിര്‍കാറ്റ് അടിക്കുന്നതുവരെ, കുത്തിയിരുന്ന് ഒറ്റയിരിപ്പില്‍ എഴുതിത്തീര്‍ത്ത കഥയാണിത്.

ഇതുവരേയും മിണ്ടാതെ മൂലയ്ക്കിരുന്ന വിവരമില്ലാത്ത ഒരു വിവരദോഷിയുടെ അഭിപ്രായം: 'സാറ് മര്യാദയ്ക്ക് ഭാര്യയേയും കെട്ടിപ്പിടിച്ച് സുഖമായി ഒന്നുറങ്ങാന്‍ നോക്കിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതികേടു വരില്ലായിരുന്നു.'
ഈ കമന്റു കേട്ടപ്പോള്‍ കവിത വായിക്കാമെന്ന് ഏറ്റിരുന്ന കവി ആരോടും പറയാതെ അന്തസായി സ്ഥലം കാലിയാക്കി.

വാല്‍ക്കഷ്ണം:
    ഒരു തെണ്ടി മറ്റൊരു തെണ്ടിയോട്: 'എങ്ങനെയുണ്ട് ഈ സ്ഥലത്തെ ബിസിനസ്?'
ഒരു കുഴപ്പവുമില്ല. പക്ഷേ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ തെണ്ടിപ്പോയേനേ!
വാല്‍ക്കഷ്ണത്തിന് ഒരു അനുബന്ധം: അങ്ങനെ അമേരിക്കയില്‍ സാഹിത്യകാരന്മാര്‍ വളരട്ടെ! അവര്‍ മറ്റുള്ളവരെ മാന്തട്ടെ, സോറി രസിപ്പിക്കട്ടെ! എങ്കിലും ഇവിടെ വന്നില്ലായിരുന്നെങ്കില്‍ നമ്മളെല്ലാം ചിലപ്പോള്‍.... പോയേനേ!

അമേരിക്കന്‍ സാഹിത്യ തൊഴിലാളി യൂണിയന്‍(പുനര്‍വായന: രാജു മൈലപ്ര)
Join WhatsApp News
Observer 2017-10-04 09:04:14
അവാർഡ് ഒന്നും കിട്ടാത്തതിൻറെ കലിപ്പ്. അല്ലെങ്കിൽ ഈ ആഴ്ച തന്നെ വേണമായിരുന്നോ ഇത് എഴുതുവാൻ?
Thomachen 2017-10-04 08:19:39
Kotta,vatti,kattil inganeyoke kathayezhuthi njelinju nadakkunna American vishuva sahithyakaranmarkoke ithu kollum myla!!!   
വിദ്യാധരൻ 2017-10-04 11:36:17
സാമൂഹ്യ പരിവർത്തനങ്ങളിൽ ഹാസ്യത്തിനുള്ള പങ്ക് അനിഷേധ്യമാണ്. ഇവിടെ മൈലപ്ര സാഹിത്യകാരന്മാരെയോ കവികളെയോ അല്ല പരിഹസിക്കുന്നത്.  എങ്ങനെയെങ്കിലും കവിയാകണം എഴുത്തുകാരനാകണം എന്ന കലശലായ ചിന്തയിൽ ഒരുകൂട്ടർ സ്വീകരിക്കുന്ന കുറുക്കു വഴികളും അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിച്ച് സാഹിത്യത്തെക്കുറിച്ചും കവിതകളെ കുറിച്ചുമുള്ള യഥാർത്ഥമായ ധാരണകളെ മാറ്റി മറിക്കാനുമുള്ള നിഗൂഡ  ഉദ്ദേശ്യത്തെയാണ് അദ്ദേഹം ചികിത്സിക്കാൻ ശ്രമിക്കുന്നത്. രോഗിയെയല്ല രോഗത്തെയാണ്.  ഒരു വര്ഷം കിട്ടുന്ന അവാർഡിന്റെ അടിസ്ഥാനത്തിലും അതുപോലെ ദുർഗ്രഹങ്ങളായ കവിതകൾ രചിച്ചും ഇല്ലാത്തതെന്തിനെയോ ഉണ്ടാക്കി തീർക്കാനുള്ള പ്രവണതക്ക് നേരെയാണ് അദ്ദേഹം തന്റെ പരിഹാസ ശരങ്ങൾ തുടുക്കുന്നത്.    ഇത് ഇന്നും ഇന്നലെയും തുടങ്ങിയ രോഗമല്ല ഭിഷഗ്വരന്ന്മാർ ഒരു കാലത്ത് ലാറ്റിൻ വാക്കുകൾ ഉപയോഗിച്ചിരുന്നതും  ബ്രഹ്മണന്മർ സംസ്‌കൃത മന്ത്രങ്ങൾ ഉപയോഗിച്ചിരുന്നതും പുരോഹിതർ സുറിയാനി ഉപയോഗിച്ചിരുന്നതും ഒക്കെ സാധാരണ മനുഷ്യരെ അജ്ഞതയിൽ നിറുത്തി എങ്ങനെ തന്റെ മേൽക്കോയ്മാ നിലനിറുത്താം എന്നുള്ള ലക്ഷ്യത്തോടെയാണ് .  ഇ -മലയാളിയിൽ പ്രത്യക്ഷപ്പെടുന്ന ചില കവിതകൾ അതിന് ഉദാഹരണമാണ്.( പ്രൊ.കോശി തലക്കലിന്റെ പ്രസ്താവന ആത്മാർത്ഥത നിറഞ്ഞതാണ്) . അമേരിക്കയിലെ സാഹിത്യരംഗത്ത് നടക്കുന്ന ഈ തട്ടിപ്പിനെയും അതുപോലെ മറ്റു സാമൂഹ്യ രോഗങ്ങളെയും പരിഹാസത്തിലൂടെ നഗ്നമാക്കാൻ ശ്രമിക്കുന്ന മൈലപ്രക്ക് അഭിനന്ദനം.


"ഗണിതഗ്രന്ഥം വൈദ്യവുമുണ്ടതി-
ഗുണവാനെന്ന് പ്രസിദ്ധൻതാനും 
ലോകതയെന്നത് കണികാണ്മാനി-
ല്ലേകന്  ദോഷമതേവമസംഖ്യം 
-----------------------------------------------
അമ്മാവൻ പണ്ടക്ഷരവിദ്യയി -
ലമ്മാത്രം പിടിപെട്ടൊരു ദേഹം 
സമ്മാനക്കവി ചൊൽവാനുചിതൻ 
ഉമ്മാനും വകയില്ലെന്നല്ല 
അമ്മാവിക്കും മക്കൾക്കും പല 
സമാനങ്ങൾ കൊടുത്തു പുലർത്തി
തിന്മാനില്ലാതിങ്ങനെയാക്കിയ 
തമ്മാപാപി പിണച്ചൊരനർത്ഥം   ''

 (രുക്മണീസ്വയംവരം - കുഞ്ചൻനമ്പ്യാർ)

അർഹരല്ലാത്ത എഴുത്തുകാർക്കും കവികൾക്കും സമാനങ്ങൾ കൊടുത്തു പുലർത്തി അമേരിക്കൻ സാഹിത്യത്തെ നശിപ്പിക്കുന്നതിൽ പാപികളായ പല സംഘടനകൾക്കും പങ്കുണ്ട് 
Advisor 2017-10-04 12:50:42
വായനക്കാർക്കു മനസിലാകാത്ത (എഴുതുന്ന ആളിനും) കുറച്ചു പദങ്ങൾ നിരത്തി കവിത പടക്കരുതോ മൈലപ്രയിക്കു. ആരെങ്കിലും ചോദിച്ചാൽ അതിൻറെ അർഥം അന്തർലീനമായി അതിൽ കിടപ്പുണ്ടു എന്ന് പറഞ്ഞു തടി തപ്പാം. അവാർഡ് കമ്മിറ്റിക്കും ഒന്നും മനസിലാകില്ല. വായനക്കാർക്കു മനസിലാകുന്ന ഭാഷയിൽ നർമം എഴുതിക്കൊണ്ടിരുന്നത് ഈ ജന്മം അവാർഡ് കിട്ടുകയില്ല. അല്ലെകിൽ ഏതെകിലും ഒരു സ്ത്രീ നാമം തൂലിക നാമമായി എടുക്കണം. അവാർഡ് ഉറപ്പു. ഒന്ന് പരീക്ഷിച്ചു കൂടെ?
andrew 2017-10-04 14:19:38
Great job again Raju. Shoot your sharp arrows right into the targets. You wrote what i wanted to say too, but i don't have the ability to write like you. So hats up salute.
 pls. write one on the New Supreme Court Judgement on Orthodox / patriarch 
sundhari 2017-10-04 15:17:59
കർത്താവെ ഞാൻ ഭർത്താവില്ലാതെ ഏഴ് പെറ്റു. കർത്താവിന്റെ കൃപയാൽ അത്തേഴും ചത്തു.
ഇവിടുത്തെ പത്രങ്ങൾ എന്ന ഈ ആക്രിക്കട അടച്ചു പൂട്ടിയാൽ ഒരു മനോസുഖം ഉണ്ടായേനേം. അപ്പോൾ നല്ല എഴുത്തുകാർ നാലുതു വല്ലതും എഴുതും...വൃദ്ധ സദനത്തിൽ കഞ്ഞീം പയറും  കാമിനിമാരുടെ കവിതകളും.
ജബ ഇട്ട സുന്ദരന്‍ 2017-10-04 16:44:07

അമ്പടി സുന്ദരി നീ എന്നെ പറ്റിച്ചോ

എന്‍റെ കവിത നീ പാരടിച്ചോ

See my original :

സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ

ഏന്‍ ഇപ്പോള്‍ സ്റ്റേജില്‍ മലിഞ്ഞു കേറും

അവാര്‍ട്, പൊന്നാട, താലപോലി കുറെ തല്ലിപോളികള്‍ക്ക്

കള്ളും കാശും, നാട്ടില്‍ പല സീകരണം.

കാസ് കൊടുത്താല്‍ എഴുതികിട്ടും, അടുത്തതിന്‍ അഡ്വാന്‍സ്‌ കൊടുത്തിട്ടുണ്ട്

ലാനക്ക് പോകാന്‍ സമയമായി 

Old timer 2017-10-04 18:57:50
പണ്ടെങ്ങാണ്ടു എഴുതിയ ഒരു ലേഖനം ഇപ്പോൾ പൊക്കി കൊണ്ട് വന്നത് അവാർഡ് കിട്ടിയവരെ ഒന്ന് ഊതാൻ വേണ്ടിയല്ലേ. അസൂയക്ക് മരുന്നില്ല മൈലപ്ര. വായനക്കാർക്കു വായിച്ചാൽ പിടികിട്ടാത്തതും, പ്രയോജനമില്ലാത്തതും വല്ലതും എഴുതൂ. അവാർഡ് വല്ലതും അധികം ഉണ്ടെങ്കിൽ ഈ പാവത്തിനുകൂടി ഒരെണ്ണം കൊടുക്കണേ. കുറച്ചു നാൾ പിന്നെ അടങ്ങി ഇരുന്നു കൊള്ളും,
Critic 2017-10-05 07:52:05
അമേരിക്കൻ മലയാള സാഹിത്യകാരന്മാരുടെ കഥ, കവിത, ലേഖനം മുതലായവക്ക് ആയുസു അത്
ഇ-മലയാളീയുടെ പേജിൽ പ്രത്യക്ഷപ്പെടുന്ന രണ്ടു ദിവസം മാത്രം. പിന്നീട് ഇതിന്റെ രചയിതാക്കൾ പോലും ഇത് മറന്നു പോകും. അർത്ഥ ശൂന്യമായ  ഇത് ആർക്കു വേണ്ടിയാണോ പടച്ചു വിടുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക