Image

ലാസ് വേഗസ്: ഒരു ദുരന്തത്തിന്റെ ബാക്കി പത്രം (ഏബ്രഹാം തോമസ്)

Published on 04 October, 2017
ലാസ് വേഗസ്:  ഒരു ദുരന്തത്തിന്റെ ബാക്കി പത്രം (ഏബ്രഹാം തോമസ്)
ദ് മണ്ടലേ ബേ റിസോര്‍ട്ട് ആന്റ് കസിനോയുടെ 32-ാം നിലയിലെ തന്റെ മുറിയുടെ കണ്ണാടി ജനല്‍ തകര്‍ത്ത് എതിരെയുള്ള ഗ്രൗണ്ടില്‍ റൗട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്ന ഏകദേശം 22,000 പേരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച അക്രമി സ്റ്റീഫന്‍ പാഡോക്കിന്റെ മാനസികാവസ്ഥയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഉത്തരം നല്‍കാനാവാതെ പൊലീസ് വിഷമിക്കുകയാണ്. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ഷോക്കേറ്റതുപോലെ വീക്ഷിക്കുകയും നേരിടുകയും ചെയ്ത ജനക്കൂട്ടത്തിലെ 59 പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ നൂറ് കണക്കിനാളുകള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

മൂന്ന് ദിവസം മുന്‍പാണ് പാഡോക്ക് ഹോട്ടലില്‍ മുറിയെടുത്തത്. പത്ത് വലിയ സ്യൂട്ട് കേസുകളും പുറത്ത് കാണാവുന്ന ചില തോക്കുകളുമായെത്തിയ ഇയാള്‍ ഹോട്ടല്‍ ജീവനക്കാരില്‍ സംശയം ജനിപ്പിച്ചില്ല എന്ന് പറയുന്നു. അതി വിദഗ്ദ്ധമായി അതിസൂക്ഷ്മമായി പദ്ധതി തയാറാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

റൗട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ കണ്‍ട്രി സംഗീതജ്ഞന്‍ ജേസണ്‍ ആല്‍ഡീന്‍ അവസാന ഇനങ്ങളിലൊന്ന് വായിക്കുകയായിരുന്നു. സമയം രാത്രി പത്തുമണി 8 മിനിട്ട്. അപ്പോഴാണ് വെടിയുണ്ടകള്‍ തുരുതുരെ ചീറിപ്പാഞ്ഞുവരാന്‍ ആരംഭിച്ചത്. ഒരു തുറന്ന കളിസ്ഥലം പോലെ, ചില ടെന്റുകള്‍ മാത്രമുള്ള സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ വളരെ വേഗം തന്റെ വെടിയുണ്ടകള്‍ക്ക് ഇരയാക്കുവാന്‍ പാഡോക്കിന് കഴിഞ്ഞു.

ആക്രമണം നടത്തുമ്പോള്‍ തന്നെ സമീപിക്കുവാന്‍ ഇടയുള്ള പൊലീസുകാരു ടെ വലയം വീക്ഷിക്കുവാന്‍ ടെലിഫോണ്‍ ടാബ് ലറ്റും താഴെ ഹോട്ടല്‍ ജീവനക്കാരുടെ പച്ചക്കറി തട്ടില്‍ ക്യാമറയും പാഡോക്ക് വച്ചിരുന്നു. ആക്രമണത്തിനിടെ അയാളുടെ മുറിയില്‍ ഭേദിച്ചുകയറിയ പൊലീസ് അയാളെ സ്വയം വെടി വച്ച് മരിച്ചതായി കണ്ടെത്തി.

സമീപം തോക്കുകളും ആയിരക്കണക്കിന് ബുള്ളറ്റുകളും ഉണ്ടായിരുന്നു. ടെലിസ്‌കോപിക് ഗണ്ണുകളും ഒരു എകെ 47 തോക്കും, തോക്കുകള്‍ വച്ച് വെടി വയ്ക്കാന്‍ ഉപയോഗിച്ച ട്രിപോഡുകളും ഇവയ്‌ക്കൊപ്പം കണ്ടു. ഹോട്ടലില്‍ നിന്ന് ഒരു മണിക്കൂര്‍ കാറോടിച്ചാല്‍ എത്താവുന്ന മസ്‌ക്കിറ്റ് നഗരത്തിലെ പാഡോക്കിന്റെ വീട്ടില്‍ നിന്ന് മറ്റൊരു 19 തോക്കുകളും ആയിരക്കണക്കിന് ബുള്ളറ്റുകളും ടാന റൈറ്റ്, അമോണിയം നൈട്രേറ്റ് എന്നീ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

പാഡോക്കിന്റെ തോക്കുകള്‍ സെമി ഓട്ടോ മാറ്റിക് ആയിരുന്നുവെങ്കിലും ഇവ ബമ്പ് സ്റ്റോക്ക് ടെക്‌നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ആക്കിയെടുക്കുകയാണ് ചെയ്തത്. ഉയരത്തില്‍ നിന്ന് താഴേയ്ക്ക് തുരുതുരെ വെടി വയ്ക്കുവാന്‍ ഇതു മൂലം കഴിഞ്ഞു.

നെവാഡയിലെ രണ്ട് കടകളില്‍ നിന്നാണ് പാഡോക്ക് തോക്കുകള്‍ വാങ്ങിയത്. ഫെഡറല്‍ നിയമം അനുശാസിക്കുന്ന എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് തോക്കുകള്‍ വിറ്റതെന്ന് കടയുടമകള്‍ അവകാശപ്പെട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ ഒരാള്‍ രണ്ടാമതൊരു കൈത്തോക്ക് വാങ്ങിയാല്‍ ഫെഡറല്‍ അധികാരികളെ വിവരം ധരിപ്പിക്കണം. പക്ഷെ ഈ നിയമം സെമൈ ഓട്ടോമാറ്റിക് റൈഫിള്‍ വാങ്ങുന്നവര്‍ക്ക് ബാധകമല്ല. മെഷീന്‍ (ഓട്ടോമാറ്റിക്) ഗണ്ണുകള്‍ 1986 ന് മുന്‍പ് ഉണ്ടാക്കിയതാണെങ്കില്‍ ഉടമസ്ഥാവകാശം ഉണ്ടാവുകയും കൈവശം വയ്ക്കുകയും ആവാം. നെവാഡ വാസികള്‍ക്ക് റൈഫിളോ, ഷോട്ട് ഗണ്ണോ, ഹാന്‍ഡ് ഗണ്ണോ വാങ്ങുന്നതിനോ പെര്‍മിറ്റിന്റെ ആവശ്യമില്ല. തുറന്ന്, എല്ലാവരും കാണ്‍കെ കൈവശം വയ്ക്കാം. ആക്രമണകാരിയായ ആയുധങ്ങള്‍, 50 കാലിബര്‍ റൈഫിള്‍, വലിയ തോതിലുള്ള അമ്മു നിഷന്‍ മാഗസിനുകള്‍ എന്നിവയും കൈവശം വയ്ക്കാം.

പഡോക്ക് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യുന്ന ജോലി, ഇന്റേണല്‍ റെവന്യൂ സര്‍വീസ് ഏജന്റ്, ഡിഫന്‍സ് ഓഡിറ്റിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ജോലി എന്നിവ ചെയ്തിട്ടുണ്ട്. 64 കാരനായ ഇയാള്‍ 1977 ല്‍ കാല്‍ സ്റ്റേറ്റ് നോര്‍ത്ത് റിഡ്ജ് കോളേജില്‍ നിന്ന് ബിരുദം എടുത്തു. നെവാഡയിലെ മസ്‌കിറ്റിലായിരുന്നു താമസം. പൂര്‍വ്വകാല ക്രിമിനല്‍ ചരിത്രമോ തീവ്രവാദ ബന്ധമോ ഇല്ലെന്ന് പൊലീസ് പറയുന്നു.

വേഗസിലെ കസിനോകളില്‍ ഇയാള്‍ വലിയ തോതില്‍ ചൂതുകളിച്ചിരുന്നതായി പറയപ്പെടുന്നു. ഈയിടെ ചൂതുകളിയിലൂടെ 2,50,000 ഡോളര്‍ നേടിയതായി ഇയാള്‍ തനിക്ക് ഫോണില്‍ ടെക്സ്റ്റ് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ എറിക് പാഡോക്ക് വെളിപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് ഇയാള്‍ കാമുകി, അന്ന് ഫിലിപ്പീന്‍സിലായിരുന്ന മാരി ലൗ ഡാന്‍ലിയ്ക്ക് ഒരു ലക്ഷം ഡോളര്‍ അയച്ചു കൊടുത്തതായ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഡാന്‍ലി ഇപ്പോള്‍ ടോക്യുയോവിലാണ് ഉള്ളത്. ഇവര്‍ സംശയത്തിന്റെ നിഴലിലാണെന്ന് പൊലീസ് പറയുന്നു. പാഡോക്കിനും അമേരിക്ക വിടാന്‍ ഉദേശമുള്ളതായി പൊലീസ് കണ്ടെത്തി. ചൂതുകളിയില്‍ തുടര്‍ന്നുണ്ടായ ഭീമമായ നഷ്ടം ആയിരിക്കണം ഇയാളെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കപ്പെടുന്നു.

ബോസ്റ്റണ്‍ 25 ന്യൂസ് കുറ്റകൃത്യം നടന്ന മണ്ടാലേ ബേ ഹോട്ടല്‍ ആന്റ് കസിനോയുടെ 32 -ാം നിലയിലെ രംഗങ്ങള്‍ ട്വിറ്റ് ചെയ്തു. ഇവയില്‍ ഒരു സെമൈ ഓട്ടോമാറ്റിക് റൈഫിളും ട്രിപ്പോഡും ടെലസ്‌കോപ്പും വെടിയുണ്ടകളും കാര്‍പ്പെറ്റില്‍ കിടക്കുന്നത് കാണാം. ഒരു ഇറെഗുലര്‍ സ്റ്റോക്ക് റൈഫിളില്‍ ഘടിപ്പിച്ചിരിക്കുന്നതും കാണാം.

ഒരു ജര്‍മന്‍ മാഗസിന്‍ ബില്‍ഡ് പാഡോക്കിന്റെ റ്റൂ റൂം സ്യൂട്ടിന്റെ ദൃശ്യം പ്രസിദ്ധീകരിച്ചത് വിവാദമായി. ഇതില്‍ ഒരു തോക്കും ടെലസ്‌കോപ്പും സ്റ്റാന്‍ഡും മുറിക്കുള്ളില്‍ കാണാം. ബുള്ളറ്റുകളുടെ ദ്വാരമുള്ള സ്യൂട്ടിന്റെ ഡോറും മറ്റൊരു ദൃശ്യത്തിലുണ്ട്.
ലാസ് വേഗസ് ഒരു ദുരന്തത്തിന്റെ ബാക്കി പത്രം
ഒരു ദുരന്തത്തിന്റെ ബാക്കി പത്രം
ഏബ്രഹാം തോമസ്

ദ് മണ്ടാലേ ബേ റിസോര്‍ട്ട് ആന്റ് കസിനോയുടെ 32-ാം നിലയിലെ തന്റെ മുറിയുടെ കണ്ണാടി ജനല്‍ തകര്‍ത്ത് എതിരെയുള്ള ഗ്രൗണ്ടില്‍ റൗട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്ന ഏകദേശം 22,000 പേരുടെ നേര്‍ക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച അക്രമി സ്റ്റീഫന്‍ പാഡോക്കിന്റെ മാനസികാവസ്ഥയെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ ഉത്തരം നല്‍കാനാവാതെ പൊലീസ് വിഷമിക്കുകയാണ്. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ഷോക്കേറ്റതുപോലെ വീക്ഷിക്കുകയും നേരിടുകയും ചെയ്ത ജനക്കൂട്ടത്തിലെ 59 പേര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ നൂറ് കണക്കിനാളുകള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

മൂന്ന് ദിവസം മുന്‍പാണ് പാഡോക്ക് ഹോട്ടലില്‍ മുറിയെടുത്തത്. പത്ത് വലിയ സ്യൂട്ട് കേസുകളും പുറത്ത് കാണാവുന്ന ചില തോക്കുകളുമായെത്തിയ ഇയാള്‍ ഹോട്ടല്‍ ജീവനക്കാരില്‍ സംശയം ജനിപ്പിച്ചില്ല എന്ന് പറയുന്നു. അതി വിദഗ്ദ്ധമായി അതിസൂക്ഷ്മമായി പദ്ധതി തയാറാക്കിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.

റൗട്ട് 91 ഹാര്‍വെസ്റ്റ് ഫെസ്റ്റിവലില്‍ കണ്‍ട്രി സംഗീതജ്ഞന്‍ ജേസണ്‍ ആല്‍ഡീന്‍ അവസാന ഇനങ്ങളിലൊന്ന് വായിക്കുകയായിരുന്നു. സമയം രാത്രി പത്തുമണി 8 മിനിട്ട്. അപ്പോഴാണ് വെടിയുണ്ടകള്‍ തുരുതുരെ ചീറിപ്പാഞ്ഞുവരാന്‍ ആരംഭിച്ചത്. ഒരു തുറന്ന കളിസ്ഥലം പോലെ, ചില ടെന്റുകള്‍ മാത്രമുള്ള സ്ഥലത്ത് തടിച്ചുകൂടിയ ജനങ്ങളെ വളരെ വേഗം തന്റെ വെടിയുണ്ടകള്‍ക്ക് ഇരയാക്കുവാന്‍ പാഡോക്കിന് കഴിഞ്ഞു.

ആക്രമണം നടത്തുമ്പോള്‍ തന്നെ സമീപിക്കുവാന്‍ ഇടയുള്ള പൊലീസുകാരു ടെ വലയം വീക്ഷിക്കുവാന്‍ ടെലിഫോണ്‍ ടാബ് ലറ്റും താഴെ ഹോട്ടല്‍ ജീവനക്കാരുടെ പച്ചക്കറി തട്ടില്‍ ക്യാമറയും പാഡോക്ക് വച്ചിരുന്നു. ആക്രമണത്തിനിടെ അയാളുടെ മുറിയില്‍ ഭേദിച്ചുകയറിയ പൊലീസ് അയാളെ സ്വയം വെടി വച്ച് മരിച്ചതായി കണ്ടെത്തി.

സമീപം തോക്കുകളും ആയിരക്കണക്കിന് ബുള്ളറ്റുകളും ഉണ്ടായിരുന്നു. ടെലിസ്‌കോപിക് ഗണ്ണുകളും ഒരു എകെ 47 തോക്കും, തോക്കുകള്‍ വച്ച് വെടി വയ്ക്കാന്‍ ഉപയോഗിച്ച ട്രിപോഡുകളും ഇവയ്‌ക്കൊപ്പം കണ്ടു. ഹോട്ടലില്‍ നിന്ന് ഒരു മണിക്കൂര്‍ കാറോടിച്ചാല്‍ എത്താവുന്ന മസ്‌ക്കിറ്റ് നഗരത്തിലെ പാഡോക്കിന്റെ വീട്ടില്‍ നിന്ന് മറ്റൊരു 19 തോക്കുകളും ആയിരക്കണക്കിന് ബുള്ളറ്റുകളും ടാന റൈറ്റ്, അമോണിയം നൈട്രേറ്റ് എന്നീ സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

പാഡോക്കിന്റെ തോക്കുകള്‍ സെമി ഓട്ടോ മാറ്റിക് ആയിരുന്നുവെങ്കിലും ഇവ ബമ്പ് സ്റ്റോക്ക് ടെക്‌നോളജി ഉപയോഗിച്ച് ഓട്ടോമാറ്റിക്ക് ആക്കിയെടുക്കുകയാണ് ചെയ്തത്. ഉയരത്തില്‍ നിന്ന് താഴേയ്ക്ക് തുരുതുരെ വെടി വയ്ക്കുവാന്‍ ഇതു മൂലം കഴിഞ്ഞു.

നെവാഡയിലെ രണ്ട് കടകളില്‍ നിന്നാണ് പാഡോക്ക് തോക്കുകള്‍ വാങ്ങിയത്. ഫെഡറല്‍ നിയമം അനുശാസിക്കുന്ന എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് തോക്കുകള്‍ വിറ്റതെന്ന് കടയുടമകള്‍ അവകാശപ്പെട്ടു. അഞ്ച് ദിവസത്തിനുള്ളില്‍ ഒരാള്‍ രണ്ടാമതൊരു കൈത്തോക്ക് വാങ്ങിയാല്‍ ഫെഡറല്‍ അധികാരികളെ വിവരം ധരിപ്പിക്കണം. പക്ഷെ ഈ നിയമം സെമൈ ഓട്ടോമാറ്റിക് റൈഫിള്‍ വാങ്ങുന്നവര്‍ക്ക് ബാധകമല്ല. മെഷീന്‍ (ഓട്ടോമാറ്റിക്) ഗണ്ണുകള്‍ 1986 ന് മുന്‍പ് ഉണ്ടാക്കിയതാണെങ്കില്‍ ഉടമസ്ഥാവകാശം ഉണ്ടാവുകയും കൈവശം വയ്ക്കുകയും ആവാം. നെവാഡ വാസികള്‍ക്ക് റൈഫിളോ, ഷോട്ട് ഗണ്ണോ, ഹാന്‍ഡ് ഗണ്ണോ വാങ്ങുന്നതിനോ പെര്‍മിറ്റിന്റെ ആവശ്യമില്ല. തുറന്ന്, എല്ലാവരും കാണ്‍കെ കൈവശം വയ്ക്കാം. ആക്രമണകാരിയായ ആയുധങ്ങള്‍, 50 കാലിബര്‍ റൈഫിള്‍, വലിയ തോതിലുള്ള അമ്മു നിഷന്‍ മാഗസിനുകള്‍ എന്നിവയും കൈവശം വയ്ക്കാം.

പഡോക്ക് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യുന്ന ജോലി, ഇന്റേണല്‍ റെവന്യൂ സര്‍വീസ് ഏജന്റ്, ഡിഫന്‍സ് ഓഡിറ്റിംഗ്, ലോക്ക് ഹീഡ് മാര്‍ട്ടിന്‍ ജോലി എന്നിവ ചെയ്തിട്ടുണ്ട്. 64 കാരനായ ഇയാള്‍ 1977 ല്‍ കാല്‍ സ്റ്റേറ്റ് നോര്‍ത്ത് റിഡ്ജ് കോളേജില്‍ നിന്ന് ബിരുദം എടുത്തു. നെവാഡയിലെ മസ്‌കിറ്റിലായിരുന്നു താമസം. പൂര്‍വ്വകാല ക്രിമിനല്‍ ചരിത്രമോ തീവ്രവാദ ബന്ധമോ ഇല്ലെന്ന് പൊലീസ് പറയുന്നു.

വേഗസിലെ കസിനോകളില്‍ ഇയാള്‍ വലിയ തോതില്‍ ചൂതുകളിച്ചിരുന്നതായി പറയപ്പെടുന്നു. ഈയിടെ ചൂതുകളിയിലൂടെ 2,50,000 ഡോളര്‍ നേടിയതായി ഇയാള്‍ തനിക്ക് ഫോണില്‍ ടെക്സ്റ്റ് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ എറിക് പാഡോക്ക് വെളിപ്പെടുത്തി. രണ്ട് ദിവസം മുന്‍പ് ഇയാള്‍ കാമുകി, അന്ന് ഫിലിപ്പീന്‍സിലായിരുന്ന മാരി ലൗ ഡാന്‍ലിയ്ക്ക് ഒരു ലക്ഷം ഡോളര്‍ അയച്ചു കൊടുത്തതായ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഡാന്‍ലി ഇപ്പോള്‍ ടോക്യുയോവിലാണ് ഉള്ളത്. ഇവര്‍ സംശയത്തിന്റെ നിഴലിലാണെന്ന് പൊലീസ് പറയുന്നു. പാഡോക്കിനും അമേരിക്ക വിടാന്‍ ഉദേശമുള്ളതായി പൊലീസ് കണ്ടെത്തി. ചൂതുകളിയില്‍ തുടര്‍ന്നുണ്ടായ ഭീമമായ നഷ്ടം ആയിരിക്കണം ഇയാളെ അക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കപ്പെടുന്നു.

ബോസ്റ്റണ്‍ 25 ന്യൂസ് കുറ്റകൃത്യം നടന്ന മണ്ടാലേ ബേ ഹോട്ടല്‍ ആന്റ് കസിനോയുടെ 32 -ാം നിലയിലെ രംഗങ്ങള്‍ ട്വിറ്റ് ചെയ്തു. ഇവയില്‍ ഒരു സെമൈ ഓട്ടോമാറ്റിക് റൈഫിളും ട്രിപ്പോഡും ടെലസ്‌കോപ്പും വെടിയുണ്ടകളും കാര്‍പ്പെറ്റില്‍ കിടക്കുന്നത് കാണാം. ഒരു ഇറെഗുലര്‍ സ്റ്റോക്ക് റൈഫിളില്‍ ഘടിപ്പിച്ചിരിക്കുന്നതും കാണാം.

ഒരു ജര്‍മന്‍ മാഗസിന്‍ ബില്‍ഡ് പാഡോക്കിന്റെ റ്റൂ റൂം സ്യൂട്ടിന്റെ ദൃശ്യം പ്രസിദ്ധീകരിച്ചത് വിവാദമായി. ഇതില്‍ ഒരു തോക്കും ടെലസ്‌കോപ്പും സ്റ്റാന്‍ഡും മുറിക്കുള്ളില്‍ കാണാം. ബുള്ളറ്റുകളുടെ ദ്വാരമുള്ള സ്യൂട്ടിന്റെ ഡോറും മറ്റൊരു ദൃശ്യത്തിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക