Image

ഒടിയന് ശേഷം ലൂസിഫറും രണ്ടാമൂഴവുമല്ല മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു

Published on 04 October, 2017
ഒടിയന് ശേഷം ലൂസിഫറും രണ്ടാമൂഴവുമല്ല മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു
താരരാജാവ് മോഹന്‍ലാലിന്റേതായി ഇനി വരാനിരിക്കുന്നത് വമ്പന്‍ ചിത്രങ്ങളാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ റിലീസിന് ഒരുങ്ങുകയാണ്. മറ്റൊരു വന്‍ ബജറ്റ് ചിത്രം ഒടിയന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, വിഎ ശ്രീകുമാറിന്റെ രണ്ടാമൂഴം എന്നിവയാണ് അടുത്ത വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ലാല്‍ ചിത്രങ്ങള്‍.

എന്നാല്‍ ഒടിയന് ശേഷം താന്‍ ജോയിന്‍ ചെയ്യുന്നത് മറ്റൊരു ചിത്രത്തിലായിരിക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. സാജു തോമസാണ് തിരക്കഥ ഒരുക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ജോണ്‍ തോമസും മിബു ജോസ് നെറ്റിക്കാടനും ചേര്‍ന്ന് നിര്‍മിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക