Image

മഹേഷ് ബാബുവിന്റെ മലയാളത്തിലെ ഇഷ്ട നടന്മാര്‍ ഇവരാണ്

Published on 04 October, 2017
മഹേഷ് ബാബുവിന്റെ മലയാളത്തിലെ ഇഷ്ട നടന്മാര്‍ ഇവരാണ്

തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു നായകനായി എത്തിയ സ്‌പൈഡര്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തെലുങ്കില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകരുള്ള നടനാണ് മഹേഷ് ബാബു. ഇതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഫി വിത്ത് ഡിഡി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ഇഷ്ട മലയാള നടന്‍ ആരാണെന്ന് ചോദിച്ചത്. എന്നാല്‍ ഓപ്ഷന്‍ പോലും കേള്‍ക്കാതെ നടന്‍ മോഹന്‍ലാലാണ് ഇഷ്ട നടനെന്ന് മഹേഷ് ബാബു പറഞ്ഞു.

യുവതാരങ്ങളില്‍ ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നീ ഓപ്ഷന്‍ കൊടുത്തു. ദുല്‍ഖര്‍ സല്‍മാനെ വലിയ ഇഷ്ടമാണെന്ന് മഹേഷ് ബാബു പറഞ്ഞു.

തെലുഗ് സിനിമാ ലോകത്ത് ഇപ്പോള്‍ വന്‍ വരവേല്‍പാണ് മോഹന്‍ലാലിന് ലഭിക്കുന്നത്. മനമാന്ത, ജനത ഗാരേജ് എന്നീ തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായതോടെ പുലിമുരുകന്‍, ഒപ്പം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഡബ്ബ് ചെയ്ത് തെലുഗില്‍ റിലീസ് ചെയ്തിരുന്നു. ദുല്‍ഖറിന്റെ ആദ്യ തെലുഗ് സിനിമ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. നേരത്തെയിറങ്ങിയ ചാര്‍ളിയും കലിയുമൊക്കെ തെലുഗില്‍ വിജയമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക